
ഇസ്രയേലിനെ സമൂഹ മാധ്യത്തിലൂടെ വിമർശിച്ച മുൻ പോൺ താരം മിയ ഖലീഫയ്ക്കെതിരെ സൈബർ ഇടങ്ങളിൽ വിമർശനം ഉയരുന്നു. ഇസ്രയേൽ വർണ്ണവിവേചന രാജ്യമാണെന്നും അത്ര ചരിത്ര പാരമ്പര്യം അവകാശപ്പെടാനില്ലെന്നുമാണ് മിയ ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് ട്രോളർമാർ രംഗത്തെത്തിയത്. ട്വീറ്റ് ചെയ്യാൻ മിയ ഉപയോഗിച്ചത് താൻ വീഞ്ഞ് കുടിക്കുന്ന ഫോട്ടോയാണ്. ഈ ചിത്രം ഉപയോഗിച്ചുതന്നെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുന്നത്.
‘എന്റെ വൈൻ നിങ്ങളുടെ വർണ്ണവിവേചന രാജ്യത്തേക്കാൾ പഴക്കമുള്ളതാണ്’ എന്ന അടിക്കുറിപ്പോടെ രണ്ട് വൈൻ കുപ്പികളുമായിരിക്കുന്നതാണ് മിയ പങ്കുവെച്ച ചിത്രം. 28 കാരിയായ മിയ നേരത്തെയും പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
‘എന്റെ വൈൻ നിങ്ങളുടെ വർണ്ണവിവേചന രാജ്യത്തേക്കാൾ പഴക്കമുള്ളതാണ്’ എന്ന അടിക്കുറിപ്പോടെ രണ്ട് വൈൻ കുപ്പികളുമായിരിക്കുന്നതാണ് മിയ പങ്കുവെച്ച ചിത്രം. 28 കാരിയായ മിയ നേരത്തെയും പലസ്തീനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷമാണ് മിയ ഇതിനെതിരെ ട്വീറ്റിട്ടതെന്നതും വിവാദങ്ങൾക്ക് കാരണമായി. ഇസ്രയേലിന്റേത് പുതിയ ചരിത്രമെന്ന് പരിഹസിക്കുന്നത് മിയയുടെ വിവരമില്ലായ്മയാണെന്നും ചിലർ പറയുന്നു. ഇതിനിടെ മിയാ ഖലീഫ കൈവശം വച്ചിരുന്ന കുപ്പിയാണ് മറ്റുചിലർ ശ്രദ്ധിച്ചത്. അതിൽ വർഷം 1943 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് നാസി അധിനിവേശ ഫ്രാൻസിൽ ഉൽപാദിപ്പിച്ച വീഞ്ഞ് ആണെന്നാണ് മറ്റു ചിലർ പരിഹസിച്ചത്.
നിങ്ങൾ 1943 ൽ നാസി അധിനിവേശ ഫ്രാൻസിൽ നിർമിച്ച വീഞ്ഞാണ് കുടിക്കുന്നത്. അതേസമയം ഞങ്ങളുടെ പൂർവിക ജന്മദേശത്തെ ആയിരക്കണക്കിനു വർഷത്തെ ജൂത ചരിത്രം നിഷേധിച്ചു. നിങ്ങളുടെ ആന്റിസെമിറ്റിസത്തിന് അനുയോജ്യമായ ഉദാഹരണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും എഴുത്തുകാരനും ട്വിറ്റർ ഉപയോക്താവുമായ ഹെൻ മാസിഗ് മിയയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചിട്ടു.







Comments