
ചെന്നൈ: ഭർത്താവിന് നേരേയുള്ള ഗാർഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ സമർപ്പിച്ച ഗാർഹിക പീഡന പരാതിയെത്തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.
മൃഗഡോക്ടർക്ക് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്പ് ഭാര്യ ഡോക്ടർക്കെതിരേ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യ ഭർത്താവിനെ മനഃപൂർവം ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഗാർഹികപീഡന പരാതി നൽകിയതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് പരിഗണിച്ച കോടതി ഇയാളുടെ സസ്പെൻഷൻ റദ്ദാക്കി. 15 ദിവസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു.






