മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന് ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2019 ല്‍ പുറത്തിറക്കിയ മി ടിവി 4എ 40 മോഡലിന്റെ അപ്ഗ്രേഡ് പതിപ്പാണ് ഇത്. മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന് ബെസെല്‍ രഹിത ഡിസൈന്‍ ലഭിക്കുന്നു. 93.7 ശതമാനമാണ് സ്ക്രീന്‍ ബോഡി അനുപാതം. പുതിയ ഡിസൈന്‍ ലഭിച്ചത് ഒഴികെ മി ടിവി 4എ 40 മോഡലുമായി ഏറെക്കുറെ സമാനമാണ് പുതിയ ടീവി.
ഫ്ളിപ്കാര്‍ട്ട്, മി.കോം, മി സ്റ്റുഡിയോ, മി റീട്ടെയ്ല്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഇന്ത്യയിലെ വില 23,999 രൂപയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചാകും ലഭ്യത എന്നാണ് റിപ്പോർട്ട്. ലോഞ്ച് ഓഫറുകള്‍ കമ്പനി നൽകുന്നുണ്ട്. 2019 സെപ്റ്റംബറില്‍ 17,999 രൂപ വില നിശ്ചയിച്ചാണ് മി ടിവി 4എ 40 അവതരിപ്പിച്ചത്.
178 ഡിഗ്രി വ്യൂവിംഗ് ആംഗിളുകള്‍, ഷവോമിയുടെ സ്വന്തം വിവിഡ് പിക്ച്ചര്‍ എന്ജിന് (വിപിഇ) സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന 40 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) ഡിസ്പ്ലേ നല്കി. മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് ടിവി 9.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. കമ്പനിയുടെ ‘എന്‍ഹാന്‍സ്ഡ് വേര്‍ഷന്‍’ പാച്ച്വോള്‍ ഇതിന് മുകളിലായി പ്രവര്‍ത്തിക്കും. യൂണിവേഴ്സല്‍ സെര്‍ച്ച്, കിഡ്സ് മോഡ്, സെലിബ്രിറ്റി വാച്ച്ലിസ്റ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്നതാണ് ഈ ഇന്റര്‍ഫേസ്.
ഡിടിഎസ് എച്ച്ഡി സപ്പോര്‍ട്ട് ചെയ്യുന്നതും ആകെ 20 വാട്ട് സ്റ്റീരിയോ സൗണ്ട് ലഭിക്കുന്നതുമായ 10 വാട്ട് വീതമുള്ള രണ്ട് സ്പീക്കറുകള്‍ നൽകി. 1 ജിബി ഡിഡിആര്‍ റാം, 8 ജിബി ഇഎംഎംസി സ്റ്റോറേജ് ലഭിച്ചു. ക്വാഡ് മി ടിവി 4എ 40 ഹൊറൈസണ്‍ എഡിഷന് കോര്‍ ആംലോജിക് കോര്‍ട്ടക്സ് എ53 സിപിയു കരുത്തേകുന്നതാണ്. ആകെ 5.48 കിലോഗ്രാമാണ് ടെലിവിഷന്റെ ഭാരം. ‘മി ക്വിക്ക് വേക്ക്’ സ്മാര്‍ട്ട് ടിവിയുടെ പ്രീലോഡഡ് സവിശേഷതയാണ്. ഈ ഫീച്ചര്‍ അഞ്ച് സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ ടിവി ഓണ്‍ ചെയ്യാന്‍ സഹായിക്കും. മി സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ നിയന്ത്രിക്കുന്നതിന് ‘മി ഹോം’ ആപ്പ് ഉപയോഗിക്കാം.






