
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും. തലസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സത്യവാങ്മൂലം കയ്യിൽ കരുതാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കാരണം. ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കി രോഗികളുടെ എണ്ണം കുറക്കാൻ തീരുമാനിച്ചത്.
ലോക്ഡൗണിൽ ഇളവുകൾ നൽകിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതൽ പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഒൻപത് മുതൽ രാത്രി ഏഴര വരെ തുറന്ന് പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ അന്തർ ജില്ലാ യാത്രകൾ അനുവദിക്കൂ. റെയിൽ-വ്യോമ മാർഗം വരുന്ന യാത്രക്കാർ ടിക്കറ്റ് കയ്യിൽ കരുതണം.
ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പൊലീസ് പരിശോധനയും കൂടുതൽ കടുപ്പിക്കും.
ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് പരിശോധനകള്‍ കര്‍ശനമാക്കി. ആറ് റോഡുകളിലൂടെ മാത്രമാണ് നഗരത്തിലേക്ക് പ്രവേശിക്കാനാകൂ. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി.






