
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിതരിൽ നിന്ന് ചികിത്സക്കായി വൻതുക വാങ്ങുന്നുവെന്ന് ആരോപണം. ആന്റി ഫംഗല്‍ മരുന്നായ ലിപോസോമല്‍ ആംഫോടെറിസിന്‍ ബിക്കു വന്‍ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നതെന്നു പരാതി ഉയരുന്നുണ്ട്.
കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ചികിത്സയ്ക്കു സര്‍ക്കാര്‍ നിരക്കു നിശ്ചയിച്ചിട്ടില്ല. ഇത് സ്വകാര്യ ആശുപത്രികള്‍ കൂടുതൽ തുക വാങ്ങാൻ കരണമാകുന്നുവെന്നും പരാതിയുണ്ട്. ചികിത്സിക്കാന്‍ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികള്‍ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെയാണ് ഈടാക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍ ഇതുവരെ 64 പേര്‍ക്കാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചോളം പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്.






