
‘നോയ്സ് എയര്‍ ബഡ്സ് മിനി’ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. നോയ്സിന്റെ ഏറ്റവും പുതിയ ബജറ്റ് സൗഹൃദ ഉല്‍പ്പന്നമാണ് എയര്‍ ബഡ്സ് മിനി. 1,499 രൂപയാണ് സ്റ്റെം സ്റ്റൈല്‍ ഡിസൈന്‍ ലഭിച്ച ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് വില. ജൂണ്‍ 25 മുതല്‍ നോയ്സ് വെബ്സൈറ്റിലും ഫ്ളിപ്കാര്‍ട്ടിലും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
നോയ്സ് എയര്‍ ബഡ്സ് മിനി 14.2 എംഎം ഡ്രൈവറുകള്‍ സഹിതമാണ് വരുന്നത്. എസ്ബിസി, എഎസി കോഡെക്കുകളുടെ സപ്പോര്‍ട്ട് സഹിതം കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് വേര്‍ഷന്‍ 5 നല്കി. ‘ട്രു ബാസ്’ സാങ്കേതികവിദ്യ നല്കിയതിനാല് മികച്ച ബാസ് ലഭിക്കുമെന്നും ശ്രവണ അനുഭവം ഉയര്‍ന്നതായിരിക്കുമെന്നാണ് സൂചന.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി പെയര്‍ ചെയ്യാം. സിംഗിള്‍ ചാര്‍ജില്‍ മൂന്നര മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്. ചാര്‍ജിംഗ് കേസ് സഹിതം ആകെ 15 മണിക്കൂര്‍ വരെ. ഇയര്‍ബഡുകള്‍ ഒന്നര മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാം.
ഓരോ ഇയര്‍ബഡിനും 4.4 ഗ്രാം മാത്രമാണ് ഭാരം. ചാര്‍ജിംഗ് കൂടിന് 27.2 ഗ്രാം ഭാരം വരും. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപിഎക്സ്4 റേറ്റിംഗ് ലഭിച്ചതാണ് നോയ്സ് എയര്‍ ബഡ്സ് മിനി. കോള്‍ സ്വിച്ചിംഗ്, ഹാന്‍ഡ്സ് ഫ്രീ കോളിംഗ്, സിരി, ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ വോയ്സ് അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവ ഫീച്ചറുകളാണ്.
കോളുകള്‍ക്കായി, ഓരോ ഇയര്‍ബഡിലും മൈക്കുകള്‍ നല്കി. ട്രാക്കുകള്‍, കോളുകള്‍ എന്നിവ നിയന്ത്രിക്കുന്നതിനും വോയ്സ് അസിസ്റ്റന്റ് ആക്റ്റിവേറ്റ് ചെയ്യുന്നതിനും ടച്ച് കണ്ട്രോളുകള് ഉപയോഗിക്കാം. നോയ്സ് ‘നോയ്സ്ഫിറ്റ് ആക്റ്റീവ്’ സ്മാര്‍ട്ട്വാച്ച് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.






