
ലണ്ടന്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ്‍ സസ്പെന്ഷന്. വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ താരത്തിനെതിരെ അന്വേഷണം നടക്കുന്നതിനലാണ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇക്കാര്യം ഇംഗ്ലണ്ട് ആന്‍ഡ് വെല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) ഞായറാഴ്ച അറിയിച്ചു.
ഞായറാഴ്ച സമാപിച്ച ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഇംണ്ടിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് റോബിന്‍സണ്‍ വിലക്ക് വീണത്. 27 കാരനായ താരം 2012 , 2013 ല്‍ ട്വിറ്ററില്‍ പങ്കുവെച്ച ചില ട്വീറ്റുകളിലാണ് താരത്തിനെതിരെ അച്ചടക്ക അന്വേഷണം നടക്കുന്നത്. ഇതോടെ നിലവില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ മത്സരങ്ങള്‍ ഉള്‍പ്പെടെ താരത്തിന് നഷ്ടമാകും. എത്രയും വേഗം ഇംഗ്ലണ്ട് ക്യാമ്പ് വിടണമെന്നും ഇസിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 4 വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് പേസ്മാന്‍ നേതൃത്വം നല്‍കിയത്. മുസ്ലീം ജനതയെ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുകളും ഏഷ്യന്‍ പൈതൃകത്തിലെ സ്ത്രീകളെയും ജനങ്ങളെയും കുറിച്ച് അവഹേളനപരമായ പരമാര്‍ശങ്ങളും അടങ്ങുന്ന ട്വീറ്റ് ആണ് വിവാദമായത്.






