
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളില്‍ ഒന്നായ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വാക്സിന് കയറ്റുമതി നിര്‍ത്തിവച്ചതോടെ പ്രതിസന്ധിയിലായത് മൂന്നാം ലോക രാജ്യങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 'കോവാക്സിലേക്ക് കേവിഡ് ഷോട്ടുകള്‍ ഏറെയും എത്തിയിരുന്നത് സിറം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നായിരുന്നു. കോവാക്സില് നിന്നും 92 രാജ്യങ്ങളിലേക്കാണ് വാക്സിന് അയച്ചിരുന്നത്.
ബംഗ്ലാദേശ്, നേപ്പാള്‍, റുവാണ്ട എന്നീ രാജ്യങ്ങളടക്കം പ്രതിസന്ധിയിലാണ്. സിറം ഇന്‍സ്റ്റിറ്റിയുട്ടിന് കോവാക്സ് 20 കോടി ഡോസ് വാക്സിന് ആണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ മൂന്ന് കോടി ഡോസ് മാത്രമാണ് നല്‍കിയത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാര്‍ വാസ്സിന്‍ കയറ്റുമതി നിരോധിച്ചതിനാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ സിറത്തില്‍ നിന്ന് പുറത്തേക്ക് പോയിട്ടില്ല.
ദരിദ്ര മൂന്നാം ലോക രാജ്യങ്ങള്‍ക്ക് 40 കോടി ഡോസ് വാക്സിന് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലക്ഷ്യമിട്ട അളവ് വാക്സിന് നിര്‍മ്മിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. സംഭരണശേഷിയുടെ കുറവും കയറ്റുമതിയില്‍ കേന്ദ്ര അനുമതി ലഭിക്കാത്തതും പ്രശ്നമായി.






