
മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനില്‍ നിന്നുള്ള പതിനഞ്ചുകാരനായ വിദ്യാർത്ഥിക്കെതിരെയാണ് നടപടി.
പല തവണ വിദ്യാർത്ഥി ഇത് ആവർത്തിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഇ-കോഡിങ് ക്ലാസിനിടയിലാണ് കുട്ടിയുടെ ഈ ചേഷ്ടകൾ അധ്യാപകർ കാണേണ്ടി വന്നത്. ഒടുവിൽ ക്ലാസ്സ് അവസാനിപ്പിക്കാമെന്നു തീരുമാനമായി. എന്നാൽ, പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു ഒടുവിൽ.
കുട്ടിയെ അന്വേഷിച്ച് പൊലീസ് രാജസ്ഥാനിലെത്തിയപ്പോൾ വിദ്യാര്‍ത്ഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. ഐപി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ഥിയുടെ ലാപ്ടോപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മെയ് 30ന് വീണ്ടും കുട്ടി നഗ്നതാ പ്രദര്‍ശനം അവർത്തിച്ചതോടെ പൊലീസ് സ്ഥലം തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തമാശയ്ക്കായി ചെയ്തതാണിതെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്.






