മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയെ കമ്പനിയുടെ ചെയർമാനായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുത്തു. ഏഴുവർഷമായി കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും. കമ്പനി ഡയറക്ടർമാർ ഏകകണ്ഠമായാണ് സത്യ നാദെല്ലയെ തിരഞ്ഞെടുത്തതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. പിന്നീട് നാദെല്ലയാണ്ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത്.
അവസാനമായി ഇത്തരത്തിൽ ഇരു പദവികളും ഒരുമിച്ച് വഹിച്ചത് 2000 ൽ സിഇഒ സ്ഥാനം രാജിവച്ച ബിൽ ഗേറ്റ്സ് ആയിരുന്നു. നാദെല്ല സിഇഒ ആയി എത്തിയപ്പോൾ, കമ്പനി സ്വീകരിച്ച ദിശ ക്ലൌഡ് സേവനങ്ങളിൽ പ്രധാനവും മൈക്രോസോഫ്റ്റിന്റെ ഭാവിയുമാണ്. റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിൻഡോസ് ഉപയോഗിക്കുന്നതു പോലെ ശക്തമായ ഒരു ഉൽപ്പന്നവും ബ്രാൻഡുമായി ക്ലൗഡ് സേവനങ്ങൾ മാറി.

Comments