പരിഷ്കരിച്ച ഡെല്‍ ഇന്സ്പിറോണ് ലാപ്ടോപ്പുകള് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം ഇന്സ്പിറോണ് 14 2 ഇന്‍ 1, ഇന്സ്പിറോണ് 14, ഇന്റല്‍, എഎംഡി കോണ്‍ഫിഗറേഷനുകളില്‍ ഇന്സ്പിറോണ് 15, ഇന്സ്പിറോണ് 13 എന്നീ ലാപ്ടോപ്പുകളാണ് പുറത്തിറക്കിയത്. പുതിയ ഡെല്‍ ലാപ്ടോപ്പുകള്‍ക്ക് സ്ലിം ബെസെലുകള്‍, വിസ്തൃതമായ ടച്ച്പാഡ്, വലിയ കീക്യാപ്പുകള്, മറ്റ് മെച്ചപ്പെടുത്തലുകള്‍ എന്നിവയാണ് ലഭിക്കുക.
വിന്‍ഡോസ് ഹീലിയോ ഉപയോഗിച്ച് യൂസര്‍മാരെ അതിവേഗം തിരിച്ചറിയുന്ന ഫിംഗര്‍പ്രിന്റ് റീഡര്‍ നല്കി. ക്യുഎച്ച്ഡി പ്ലസ് വരെ നല്‍കിയതാണ് ഡെല്‍ ഇന്സ്പിറോണ് സീരീസിന്റെ സ്ക്രീന്‍ റെസലൂഷന്‍. എച്ച്ഡി വെബ്കാം എല്ലാ ലാപ്ടോപ്പുകള്‍ക്കും ലഭിച്ചു. ‘എക്സ്പ്രസ് ചാര്‍ജ്’ സപ്പോര്‍ട്ട് ചെയ്യും. ഡെല്‍ ഇന്സ്പിറോണ് 14 2 ഇന്‍ 1 ലാപ്ടോപ്പ് ഇന്റല്‍, എഎംഡി ഓപ്ഷനുകളിലാണ് വരുന്നത്. ഇന്റല്‍ കോണ്‍ഫിഗറേഷനുകള്‍ക്ക് 57,990 രൂപയിലും എഎംഡി കോണ്‍ഫിഗറേഷനുകള്‍ക്ക് 65,990 രൂപയിലും വില ആരംഭിക്കുന്നു. റിപ്പോർട്ട് പ്രകാരം ഈ 2 ഇന്‍ 1 മോഡലിന്റെ വില്‍പ്പന ആരംഭിച്ചു.
44,990 രൂപയിലാണ് ഡെല്‍ ഇന്സ്പിറോണ് 14 ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്. ഈ മോഡലിന്റെയും വില്‍പ്പന ആരംഭിച്ചു. ഇന്റല്‍, എഎംഡി ഓപ്ഷനുകളില്‍ ഡെല്‍ ഇന്സ്പിറോണ് 15 ലാപ്ടോപ്പും ലഭിക്കും. ഇന്റല്‍ കോണ്‍ഫിഗറേഷനുകളുടെ വില 48,990 രൂപയില്‍ തുടങ്ങുന്നു. വില്‍പ്പന ജൂണ്‍ 18 ന് ആരംഭിച്ചു. 57,990 രൂപയിലാണ് എഎംഡി കോണ്‍ഫിഗറേഷനുകളുടെ വില തുടങ്ങുന്നത്. ജൂണ്‍ 22 ന് വില്‍പ്പന ആരംഭിക്കും. ഇതോടൊപ്പം ഡെല്‍ ഇന്സ്പിറോണ് 13 ലാപ്ടോപ്പ് കൂടി പുറത്തിറക്കി. 68,990 രൂപയിലാണ് വില ആരംഭിക്കുന്നത്. ജൂലൈ 7 ന് വില്‍പ്പന തുടങ്ങുമെന്നാണ് സൂചന. ആമസോണ്‍, ഡെല്‍ വെബ്സൈറ്റ്, വലിയ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള്, തെരഞ്ഞെടുത്ത ഡെല്‍ എക്സ്ക്ലുസീവ് സ്റ്റോറുകള്‍, മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്ലെറ്റുകള് എന്നിവിടങ്ങളില്‍ പുതിയ ഡെല്‍ ഇന്സ്പിറോണ് ലാപ്ടോപ്പുകൾ ലഭിക്കും.






