വൊഡാഫോണും ഐഡിയയും ലയിച്ചുണ്ടായ വീ (Vi) പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 447 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് പുറത്തിറക്കിയത്. ഭാരതി എയർടെൽ അടുത്തിടെ അവതരിപ്പിച്ച 456 രൂപയുടെ പുത്തൻ റീചാർജ് പ്ലാനിനും റിലയൻസ് ജിയോ അവതരിപ്പിച്ച 447 രൂപയുടെ റീചാർജ് പായ്ക്കിനോടും മത്സരിക്കാനാണ് വീയുടെ പുതിയ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ. പ്രതിദിന പരിധിയില്ലാത്ത 50 ജിബി ഡാറ്റയാണ് 447 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആകർഷണം.
കൂടാതെ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ ഒപ്പം 60 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് വീയുടെ 447 രൂപ റീചാർജ് നൽകുന്നത്. വീ മൂവീസ്, ടിവി അക്സെസ്സും ഈ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. പുത്തൻ റീചാർജ് വിവരങ്ങൾ വീ ആപ്പിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാരതി എയർടെൽ അവതരിപ്പിച്ച 456 രൂപയുടെ പുത്തൻ റീചാർജിലും 50 ജിബി ഡാറ്റയും 60 ദിവസം വാലിഡിറ്റിയും, പരിധിയില്ലാത്ത വോയിസ് കോളുകളും, പ്രതിദിനം 100 എസ്എംഎസ്സുകളും നൽകുന്നു. ഹലോ ട്യൂണുകളും 456 റീചാർജ് പ്ലാനിന്റെ ഭാഗമാണ്. ഇതുകൂടാതെ 30 ദിവസം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് ട്രയൽ സബ്സ്ക്രിപ്ഷനും ലഭിക്കും. ഫാസ്റ്റാഗ് ഉപഭോക്താക്കൾക്ക് 100 ക്യാഷ്ബാക്കും 456 റീചാർജ് പ്ലാനിൽ ലഭ്യമാണ്.
റിലയൻസ് ജിയോ കഴിഞ്ഞ അഴ്ച്ച അവതരിപ്പിച്ച 447 രൂപയുടെ റീചാർജിലെ ഓഫറുകളും ഇതിന് സമാനമാണ്. പ്രതിദിന ഡാറ്റ പരിധിയില്ലാത്ത 50 ജിബി ഹൈസ്പീഡ് ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, 60 ദിവസം വാലിഡിറ്റി എന്നിവയാണ് ലഭിക്കുക. ജിയോ അപ്പുകളായ ജിയോടിവി, ജിയോസിനിമ, ജിയോന്യൂസ്, ജിയോസെക്യൂരിറ്റി, ജിയോക്ളൗഡ് അക്സെസ്സും 447 രൂപയുടെ റീചാർജ് നൽകുന്നു.






