
കരപ്പന്
കരപ്പന് പൂര്‍ണമായും മാറ്റാന്‍ ചികിത്സയുണ്ടോ?
മകള്‍ക്കു വേണ്ടിയാണ് കത്ത്. കുട്ടിക്ക് 4 വയസ്. 2 വയസുള്ളപ്പോള്‍ കരപ്പന് വരികയും ചികിത്സയിലൂടെ പൂര്‍ണമായും മാറുകയും ചെയ്തിരുന്നു. എന്നാല്‍ മാറിയശേഷം അടുത്ത വര്‍ഷം അതേസമയമാകുമ്പോള് ശരീരത്തില്‍ ചെറിയ കുമിളകള്‍ പൊങ്ങുന്നു. ഇത് കരപ്പന് തന്നെയാണോ മരുന്നുകളിലൂടെ കരപ്പന് പൂര്‍ണമായും മാറ്റാന്‍ കഴിയില്ലേ?
____ ലിഷ ജോയ് , കൊച്ചി
കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിക്ക് കരപ്പന് തന്നെയാണ്. തുര്‍ച്ചയായി 6 മാസമെങ്കിലും മരുന്ന് നല്‍കേണ്ടിവരും. ദേഹത്ത് സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പകരം ഏലാദിഗണചൂര്ണം, വരാചൂര്ണം സമം ചേര്‍ത്ത് കുഴച്ച് തേപ്പിക്കുക.
ചെമ്മീന്‍, ഉണക്കമീന്‍, അച്ചാര്‍, തൈര്, വറുത്തത്, തണുത്ത വെള്ളം ഇവ ഒഴിവാക്കണം. പ്രൊട്ടക്ട് ടാബ്ലറ്റ് പകുതി വീതം 3 നേരം ആഹാരത്തിന് മുമ്പ് കൊടുക്കണം. നീംബാരിഷ്ടം, ഖദിരാരിഷ്ടം, ശാരാബാദ്യാസവം ചേര്‍ത്ത് 25 മില്ലി ലിറ്റര്‍ 2 നേരം ആഹാരത്തിന് ശേഷം കൊടുക്കുക. നാല്പാമരാദി കേരം ഏലാദികേരം സമം ചേര്‍ത്ത് പുരട്ടി കുളിപ്പിക്കണം. മൃദു വിേരചനത്തിനു വേണ്ടി ത്രിവൃദ് ലേഹ്യം ആഴ്ചയില്‍ 2 പ്രാവശ്യമെങ്കിലും രാത്രി കിടക്കാന്‍ നേരം 1 സ്പൂണ്‍ കൊടുക്കുക.
കാല്‍മുട്ടിന് താഴെ നീരും വേദനയും
എനിക്ക് 27 വയസ്. ഇരുകാലുകളുടെയും മുട്ടിനു താഴേക്ക് അനുഭവപ്പെടുന്ന വേദനയാണ് എന്നെ അലട്ടുന്ന പ്രശ്നം. ചില സമയത്ത് നീരും കാണപ്പെടുന്നു. ഡോക്ടറെ കാണിച്ച് കുത്തിവയ്പ്പ് എടുക്കുകയും മരുന്നുകള്‍ കഴിക്കുകയും പെയ്തെങ്കിലും ഇതിനു മാറ്റമില്ല. 77 കിലോഗ്രാമാണ് ശരീരഭാരം. കാലുകള്‍ക്ക് വേദന അനുഭവപ്പെടാന്‍ കാരണമെന്താണ്?
___ ഉണ്ണിരാജ് , ആലപ്പുഴ
അമിത വ്യായാമം, ദഹനക്കേട്, വൃക്കകളുടെ അസുഖം, നീര്‍ക്കെട്ട്, കൊഴുപ്പിന്റെ അംശം കൂടുന്നത്, വെരിക്കോസ് വെയിന്‍, വ്യായാമമില്ലായ്മ ഇതെല്ലാം വേദനയ്ക്കും നീരിനും കാരണമാണ്. പ്രധാനമായും രക്തം പരിശോധിക്കണം.
FBS, Uric Acid, Lipid profile, Blood Routine, Serum Creatinine ഇവയാണ് പ്രധാനമായും ചെയ്യേണ്ട മറ്റ് പരിശോധനകള്‍. മണിക്കുന്തിരിക്കാദി ചൂര്‍ണം കാടിവെള്ളത്തില്‍ കുഴച്ച് കുഴമ്പാക്കി വൈകിട്ട് 1 മണിക്കൂര്‍ പറ്റിടുക. Rheumat -90 Liquid 2 നേരം യോഗരാജ ഗുല്ഗുലു മേമ്പൊടി ചേര്‍ത്ത് സേവിക്കുക.
സചരാദി, പ്രഭഞ്ജനം കുഴമ്പ്, കര്‍പ്പൂരാദി തൈലം, Rheumat Liniment ചേര്‍ത്ത് പുരട്ടി 30 മിനിട്ട് തടവുക. Rheumat Tablet 2 ഗുളിക 2 നേരം ആഹാരത്തിന് ശേഷം കഴിക്കുക. എരിവ്, പുളി, ഉപ്പ് ഇവ ആഹാരത്തില്‍ കുറയ്ക്കണം, ദാഹശമനി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്.
ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജുന ആയുര്‍വേദ,
തൊടുപുഴ






