
യു.എന്‍: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്ക്. ഒരു കുട്ടി മരിച്ചു. മൂന്നു ദീ;്യസേനാംഗങ്ങളും മരിച്ചായി റിപ്പോര്‍ട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് ഗോമ നഗരത്തിലാണ് ചൊവ്വാഴ്ച സ്ഫോടനം നടന്നത്.
ഗോമയ്ക്ക് സമീപം ക്യെഷെറോയില് പ്രഭാത സവാരിയില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സ്ഫോടനവും നിലവിള ശബ്ദവും കേട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്ന് സമീപത്തുള്ള മോസ്കിലെ ഇമാം ഇസ്മയില്‍ സലുമു പറഞ്ഞു. മൂന്നു സൈനികര്‍ മരിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.
കോംഗോയില്‍ 18,000 ഓളം യു.എന്‍ സമാധാന സേനാംഗങ്ങളാണ് സേവനം ചെയ്യുന്നത്. 1996-2003 കാലഘട്ടത്തില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ ദശലക്ഷക്കണത്തിന് ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് യു.എന്‍ സേന ഇവിടെയെത്തിയത്.






