
ടിടിവി ദിനകരൻ വിജയ്യെ പിന്തുണച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ എഎംഎംകെ എംഎൽഎ എസ് കാമരാജ് ടിവികെയിൽ ചേരും. പാർട്ടി പുറത്താക്കിയ നടപടിയോട് പ്രതികരിച്ചപ്പോഴാണ് കാമരാജ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാകും. രണ്ട് സീറ്റിൽ ജയിച്ച വിജയ് ഒരു സീറ്റ് രാജിവെക്കുന്നതിനാലാണ് ഈ മാറ്റം. ട്രിച്ചി സീറ്റിൽ വിജയിച്ചാൽ ടിവികെയുടെ സഭയിലെ അംഗബലം 109 ആകും.
കാമരാജിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലാണ് ടിടിവി ദിനകരൻ പുറത്താക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളിൽ നിന്ന് നിയസമഭയിലേക്ക് ജയിച്ച ഏക അംഗമാണ് കാമരാജ്. മണ്ണാർഗുഡി മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നിയമസഭയിൽ ടിടിവി സർക്കാരിനെ പിന്തുണക്കുന്നതായി കാമരാജ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാമരാജിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന് വിജയ്യോ ടിവികെയോ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് 118 അംഗങ്ങളുടെ പിന്തുണയാണ് ടിവികെയ്ക്ക് വേണ്ടിയിരുന്നത്.






