റിയല്‍മി ബഡ്സ് ക്യു 2 ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍, റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 എന്നിവ ഇന്ത്യന്‍ വിപണിയില്‍ എത്തി. യഥാക്രമം 2,499 രൂപയും 18,999 രൂപയുമാണ് വില. എന്നാല്‍ സ്മാര്‍ട്ട് ടിവി 17,999 രൂപ പ്രാരംഭ വിലയില്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിയല്‍മി സ്മാര്‍ട്ട് ടിവി സീരീസിന്റെ വകഭേദമാണ് റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിയല്‍മി ബഡ്സ് ക്യു മോഡലിന്റെ പിന്‍ഗാമിയാണ് റിയല്‍മി ബഡ്സ് ക്യു 2.
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും താങ്ങാവുന്ന ട്രൂ വയര്‍ലെസ് ഇയര്ഫോണുകളിലൊന്നാണ് റിയല്‍മി ബഡ്സ് ക്യു 2. ആക്റ്റീവ് നോയ്സ് കാന്സലേഷന് (എഎന്‍സി) ലഭിക്കുന്നു. പ്രീമിയം ട്രൂ വയര്‍ലെസ് ഹെഡ്സെറ്റുകളില് സാധാരണയായി കാണുന്ന ആപ്പ് സപ്പോര്‍ട്ട്, ടച്ച് കണ്ട്രോളുകള് എന്നീ മറ്റ് ഫീച്ചറുകളും ലഭിച്ചു.റിയല്‍മി സ്മാര്‍ട്ട് ടെലിവിഷന്‍ വരുന്നത് 32 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്സല്‍) റെസലൂഷന്‍ എല്‍ഇഡി സ്ക്രീന്‍ സഹിതമാണ്. ഇന്ത്യയില്‍ ഇത്തരം ടെലിവിഷന്‍ അപൂര്‍വമാണ്. എച്ച്ഡി (1366, 768 പിക്സല്‍) റെസലൂഷന്‍ സ്ക്രീനുകള്‍ ലഭിച്ചവയാണ് മിക്ക 32 ഇഞ്ച് ടിവികളും.
ജൂണ്‍ 30 ന് റിയല്‍മി ബഡ്സ് ക്യു 2 മോഡലിന്റെ വില്‍പ്പന ആരംഭിക്കും. റിയല്‍മി.കോം, ആമസോണ്‍, ഓഫ്ലൈന് റീട്ടെയ്ലര്മാര് എന്നിവിടങ്ങളില്‍ ലഭിക്കും. റിയല്‍മി സ്മാര്‍ട്ട് ടിവി ഫുള്‍ എച്ച്ഡി 32 റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട്, ഓഫ്ലൈന് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിച്ചു. റിയല്‍മി ബഡ്സ് ക്യു 2 ഇയര്‍ഫോണുകള്‍ക്ക് എഎന്‍സി കൂടാതെ, ‘റിയല്‍മി ലിങ്ക്’ ആപ്പ് വഴി ആപ്പ് സപ്പോര്‍ട്ട് കൂടി ലഭിച്ചതാണ്. 88 മില്ലിസെക്കന്‍ഡ് റെസ്പോണ്‍സ് ഡിലേ സഹിതം ലോ ലേറ്റന്‍സി മോഡ്, ട്രാന്‍സ്പാരന്‍സി മോഡ്, വോയ്സ് കോളുകള്‍ക്കായി ഡുവല്‍ മൈക്രോഫോണ്‍ നോയ്സ് കാന്സലേഷന് എന്നിവ ലഭിക്കുന്നു.






