
കൊച്ചി : സ്വകാര്യ ബസ്സുടമകളുടെ നികുതി അടയ്ക്കാനുള്ള സമയ പരിധി നീട്ടുമെന്ന കാര്യത്തിൽ തീരുമാനമായില്ല. ബസുകൾ ഓടുന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്. ഇതോടെ ജൂലായ് ഒന്നു മുതല്‍ ബസുകള്‍ ഓടിക്കാമെന്ന തീരുമാനം ഉടമകള്‍ മാറ്റിവച്ചു.
ഏപ്രില്‍ മുതലുള്ള നികുതി പിഴ കൂടാതെ അടയ്ക്കേണ്ട സമയം മേയ് 15 ആയിരുന്നു. ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ ബസുകള്‍ക്ക് ഓടാന്‍ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള റോഡ് നികുതിയുടെ അവസാന തീയതി ജൂണ്‍ 30-ല്‍ നിന്ന് ഓഗസ്റ്റ് 31 -ലേക്ക് നീട്ടുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഒരു മാസം മുമ്പ് പറഞ്ഞത്.
ചുരുക്കം ചില ബസ്സുടമകള്‍ പിഴ അടക്കമുള്ള നികുതിയടച്ചു തുടങ്ങിയിട്ടുണ്ട്. നിരത്തിലിറങ്ങുന്നത് വിരലിലെണ്ണാവുന്ന ബസുകൾ മാത്രമാണ്.





