കൊല്ലം : കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ കിട്ടാന്‍ വൈകും. അതിനാല്‍ രേഷ്മയെ ജയിലില്‍ത്തന്നെ ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.
ജനുവരി അഞ്ചിന് നടന്ന സംഭവത്തില്‍ ഡി.എന്‍.എ. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 22-നാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധനയില്‍ പോസീറ്റീവായതോടെ ഓണ്‍ലൈനായി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കാനിരിക്കെ, റിമാന്‍ഡ് നീട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
കോവിഡ് നെഗറ്റീവാകുന്നതുവരെയുള്ള 10 ദിവസവും റിവേഴ്സ് ക്വാറന്റീനായി ഏഴുദിവസവും ഉള്‍പ്പെടെ 17 ദിവസത്തിനുശേഷമേ കസ്റ്റഡിയില്‍ വാങ്ങാനാകൂ. 17 ദിവസം കഴിയുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കുമെന്നാണ് സൂചന.

Comments