പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ റെയിൽവേ ജീവനക്കാർ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഡിവിഷൻ വിഭജനം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ പ്രധാന ആശങ്ക. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1,500 റെയിൽവേ ജീവനക്കാരിൽ 60 ശതമാനത്തോളം മലയാളികളാണ്. ഇവരിൽ ഭൂരിഭാഗവും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാരുടെ വാദം. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം നടപ്പാക്കിയതെന്നും ആരോപണമുണ്ട്. ഡിവിഷൻ വിഭജനം റെയിൽവേയ്ക്ക് കാര്യമായ ഭരണപരമായ നേട്ടമൊന്നും നൽകില്ലെന്ന് ഡിആർഇയുവും ചൂണ്ടിക്കാട്ടി. വിഭജനത്തിന് പിന്നാലെ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയ നടപടികൾ പുനഃക്രമീകരിക്കേണ്ടിവരുമെന്നും ജീവനക്കാർ പറയുന്നു.
അതേസമയം, മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തുന്നതോടെ ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനും ബജറ്റ് വിഹിതം ലഭിക്കുന്നതിനും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ബജറ്റ് വിഹിതം നിശ്ചയിക്കുന്നത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ എമർജൻസി ക്വാട്ടയിലും ഇതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. അടിയന്തര ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നതിന് മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണ റെയിൽവേ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷനിലെ മംഗളൂരു മേഖലയെ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള പ്രധാന മേഖലകളും ഇതോടെ മൈസൂരു ഡിവിഷന്റെ കീഴിലാകും. തീരുമാനം നടപ്പായാൽ ജീവനക്കാരുടെ സേവനക്രമം മുതൽ ഡിവിഷന്റെ വരുമാനം വരെയുള്ള നിരവധി മേഖലകളിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്. ഇതിനുപിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കവും ചർച്ചയായതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്.

Comments