
റിയല്‍മിയുടെ കീഴില്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കായി സൃഷ്ടിച്ച പുതിയ ബ്രാന്‍ഡാണ് ഡീസോ. ഡീസോ ‘ഗോപോഡ്സ് ഡി’ ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളും ഡീസോ ‘വയര്‍ലെസ്’ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1,599 രൂപയും 1,499 രൂപയുമാണ് വില. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ യഥാക്രമം 1,399 രൂപയും 1,299 രൂപയും പ്രാരംഭ വില നല്കി വാങ്ങാന്‍ സാധുക്കുമെന്നാണ് റിപ്പോർട്ട്.
ഡീസോ ബ്രാന്‍ഡില്‍ താങ്ങാവുന്ന വിലകളില്‍ എത്തുന്ന ആദ്യ ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. റിയല്‍മി ഇനി കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കുംപുറത്തിറക്കുന്നത്. റിപ്പോർട്ട് പ്രകാരം ഡീസോ ബ്രാന്‍ഡിലാണ് പുതിയ ഇയര്‍ഫോണുകള്‍ പുറത്തിറക്കിയത് എങ്കിലും ‘റിയല്‍മി ലിങ്ക്’ ആപ്പുമായി പൊരുത്തപ്പെടുന്നതാണ് ഈ ഉല്‍പ്പന്നങ്ങള്‍.
ജൂലൈ 14 ന് ഡീസോ ഗോപോഡ്സ് ഡി ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന. കറുപ്പ്, വെളുപ്പ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ജൂലൈ ഏഴിനാണ് ഡീസോ വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുടെ വില്‍പ്പന ആരംഭിക്കുന്നത്. കറുപ്പ്, നീല, പച്ച, ഓറഞ്ച് എന്നിവയാണ് നാല് കളര്‍ ഓപ്ഷനുകള്‍. തുടക്കത്തില്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായിരിക്കും രണ്ട് ഉല്‍പ്പന്നങ്ങളും ലഭിക്കുന്നത്. പിന്നീട് ചില ഓഫ്ലൈന് റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമായിരിക്കും.






