
ചാത്തന്നൂർ : കരിയില കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട രേഷ്മക്ക് മറ്റേതെങ്കിലും ഫേസ്ബുക് കാമുകൻ ഉണ്ടോയെന്ന് പരിശോധിക്കും. കേസിൽ, മരിച്ച യുവതികളായ ആര്യയും ഗ്രീഷ്മയുമാണ് ഫേസ്ബുക് കാമുകനായി ചാറ്റ് ചെയ്തിരുന്നതെന്നാണ് ഇതുവരെയുള്ള അനുമാനം.
കേസിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. ആര്യയുടെ ഭർതൃമാതാവ്, ഗ്രീഷ്മയുടെ സുഹൃത്ത് എന്നിവരുടെ രഹസ്യമൊഴിയാണു രേഖപ്പെടുത്തുക.
ഗ്രീഷ്മയുടെ സുഹൃത്താണ് പൊലീസിന് വിവരം നൽകിയത്. ഒരിക്കലും കാണാത്ത കാമുകനു വേണ്ടിയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന കണ്ടെത്തൽ ഈ കേസിനെ അപൂർവ സ്വഭാവമുള്ളതാക്കുന്നു.






