
ഡൈവ ഡി50യു1ഡബ്ല്യുഒഎസ് സ്മാര്‍ട്ട് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം 43,999 രൂപയാണ് സീരീസിലെ ആദ്യ ഉല്‍പ്പന്നമായ 50 ഇഞ്ച് മോഡലിന്റെ വില. എല്‍ജിയുടെ വെബ്ഒഎസ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4കെ ടിവി എന്ന അവകാശവാദത്തോടെയാണ് ഡൈവ ഡി50യു1ഡബ്ല്യുഒഎസ് വിപണിയിലെത്തുന്നത്. പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കുമെന്നാണ് സൂചന.
50 ഇഞ്ച് 4കെ (3840, 2160 പിക്സല്‍) ഡിഎല്‍ഇഡി എ പ്ലസ് ഗ്രേഡ് പാനല്‍ നല്കി. 60 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക്, 16:9 കാഴ്ച്ചാ അനുപാതം, 1,000,000:1 കോണ്ട്രാസ്റ്റ് അനുപാതം, 400 നിറ്റ് പരമാവധി തെളിച്ചം, ക്വാണ്ടം ലിമിനിറ്റ്പ്ലസ് സാങ്കേതികവിദ്യ എന്നിവ ഇതിന് ലഭിക്കുന്നു. സ്ക്രീന്‍ ബോഡി അനുപാതം 96 ശതമാനമാണ്. മൂന്ന് വശങ്ങളിലും സ്ലിം ബെസെലുകള്‍, താഴെ ഡൈവ ബ്രാന്‍ഡിംഗ് സഹിതം സ്ലിം ചിന് എന്നിവയോടെയാണ് രൂപകല്‍പ്പന.
1.1 ഗിഗാഹെര്‍ട്സ് ശേഷിയോടെ ക്വാഡ് കോര്‍ ആം സിഎ55 പ്രൊസസര്‍ കരുത്തേകുന്നു. 1.5 ജിബി റാം, 8 ജിബി സ്റ്റോറേജ് ലഭിച്ചു. മാലി ജി31 എംപി2 ജിപിയു കൂടെ നല്കി. ബില്‍റ്റ് ഇന്‍ ‘തിന്‍ക്യു’ എഐ വോയ്സ് ഫീച്ചറുകള്‍ ലഭിക്കുന്നു. എല്‍ജി തിന്‍ക്യു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി നെറ്റ്ഫ്ളിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ5, സോണിലൈവ്, മറ്റ് ഒടിടി സേവനങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ കഴിയും. മൂന്ന് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ഈതര്‍നെറ്റ്, ഓപ്റ്റിക്കല്‍ ഔട്ട്പുട്ട്, ഇയര്‍ഫോണ്‍ ജാക്ക്, ആര്‍എഫ് ഇന്‍, എവി ഇന്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.






