തൃശൂരില്‍ നിന്ന് 30 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടിയെന്ന വാര്‍ത്തയോടെയാണ് കേരളത്തില്‍ തിമിംഗല ഛര്‍ദി( ആംബര്‍ഗ്രിസ്) യെക്കുറിച്ച് കൂടുതല്‍ പരതി തുടങ്ങിയത്. ഒരു കിലോയ്ക്ക് രണ്ട് കോടിയോളം വില, വിപണിയില്‍ സ്വര്‍ണത്തിന് തുല്യം എന്നൊക്കെ കേട്ടതോടെ മലയാളിയുടെ അമ്പരപ്പ് കൂടി. യഥാര്‍ത്ഥത്തില്‍ എന്താണ് തിമിംഗല ഛര്‍ദി.
സ്പേം തിമിംഗലങ്ങളുടെ ഛര്‍ദിയാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്നത്. സ്പേം തിമിംഗങ്ങളുടെ സ്രവമാണിത്. തിമിംഗലം ഛര്ദിക്കുമ്പോള് ആദ്യം ദ്രവമായിട്ടാകും ഇത് ഉണ്ടാകുക, രൂക്ഷമ ായ ഗന്ധവും ഉണ്ടാകും. പിന്നീട് ഇത് ഖരരൂപത്തിലാകും. ആ സമയം നേരിയ സുഗന്ധമാകും ഈ വസ്തുവിനുണ്ടാകുക. ഇതിലെ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഉപയോഗിച്ചാണ് പെര്‍ഫ്യൂം ഉണ്ടാക്കുന്നത്. അതിനാലാണ് ഇതിന് കോടികളുടെ വില വരുന്നത്. സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിനാണ് ഇത് കൂടുതലായി ഉപയോഗിച്ചുവരുന്നതും.
സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ തവിട്ടുനിറത്തോട് കൂടിയാ വസ്തുവാണിത്. മെഴുകിന് സമാനമാണിത്. ഇത് തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.
സ്പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍ പെട്ടവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദിയുടെ വില്പന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്.

Comments