ലണ്ടന്‍: യൂറോ കപ്പ് ഫൈനല്‍ പോരാട്ടം ഷൂട്ടൗട്ടിലൂടെ വിജയിയെ പ്രഖ്യാപിച്ചത് ട്രോളി കിവീസ് ക്രിക്കറ്റ് താരം ജയിംസ് നീഷവും മുന്‍ താരവും കമന്റേറ്ററുമായ സ്കോട്ട് സ്റ്റെറിസും. മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയതോടെ ഇരുവരും പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് വൈറലാകുന്നത്.
2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ആതിഥേയരായ ഇംണ്ടിനോട് തോറ്റ രീതിയെ പരിഹസിച്ചാണ് ട്വീറ്റ്. 'എന്തിനാണ് ഇങ്ങനെയൊരു ഷൂട്ടൗട്ട്? കൂടുതല്‍ പാസുകള്‍ പൂര്‍ത്തിയാക്കിയവരെ വിജയിപ്പിച്ചാല്‍ പോരെ? തമാശ യെന്ന ഹാഷ്ടാഗില് നീഷം കുറിച്ചു.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ നീഷമിന്റെ ടീമായ ന്യൂസീലൻഡും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. മത്സരം ടൈയിൽ അവസാനിച്ചതിനെ തുടർന്ന് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ നടത്തിയിരുന്നു. എന്നാൽ, സൂപ്പർ ഓവറും ടൈയിൽ പിരിഞ്ഞതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചട്ടപ്രകാരം കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇത്തരത്തിൽ ലോകകപ്പ് വിജയികളെ തീരുമാനിച്ചത് പിന്നീട് വൻ വിവാദമായി. ഇതിന് ആധാരമായ നിയമം പരിഷ്കരിക്കാൻ ഐസിസി തീരുമാനിച്ചിരുന്നു.
‘എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഇംഗ്ലണ്ടിനല്ലേ കൂടുതൽ കോർണറുകൾ ലഭിച്ചത്? അപ്പോൾ അവരാണ് ചാംപ്യൻമാർ’ – സ്റ്റൈറിസ് കുറിച്ചു.

Comments