
ബോള്‍ട്ട് ഓഡിയോ ‘ഫ്രീപോഡ്സ് പ്രോ’ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്രീപോഡ്സ് പ്രോ എത്തുന്നത് ഇന്‍ ഇയര്‍ ഡിസൈന്‍, അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ്, എക്സ്ട്രാ ബാസ് തുടങ്ങിയ സവിശേഷതകളോടെയാണ് . ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിവ മൂന്ന് കളര്‍ ഓപ്ഷനുകളിൽ എത്തുന്ന ഇയര്‍ബഡ്സിന് ഇന്ത്യയില്‍ 1,299 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു. റിപ്പോർട്ട് പ്രകാരം ഒരു വര്‍ഷത്തെ വാറന്റി ലഭ്യമാണ്.
മികച്ച കോള്‍ വ്യക്തതയ്ക്കായി രണ്ട് മൈക്രോഫോണുകള്‍, അധിക ബാസിനായി മൈക്രോ സബ്വൂഫര്‍ എന്നിവ നല്കിയിരിക്കുന്നു. ഫ്രീപോഡ്സ് പ്രോ ഇയര്‍ബഡുകള്‍ ധരിക്കാനുള്ള സുഖത്തിനായി എര്‍ഗണോമിക് ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്നു. മഴ, വെള്ളം, വിയര്‍പ്പ് എന്നിവ മൂലമുള്ള കേടുപാടുകള്‍ പ്രതിരോധിക്കുന്നതിന് ഐപിഎക്സ്5 റേറ്റിംഗ് സവിശേഷതയാണ്.
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. ചാര്‍ജിംഗ് കൂട് സഹിതം ആകെ 32 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി നല്കി. ഇയര്‍ബഡ്സ് പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മതി. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മിനിറ്റ് പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് സൂചന. ബോള്‍ട്ട് ഓഡിയോ ‘എയര്‍ബാസ് സെഡ്1’ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.






