ആയുരാരോഗ്യം
എനിക്ക് 30 വയസ് 6 മാസം ഗര്‍ഭിണിയാണ്. ഗര്‍ഭധാരണത്തിന്റെ അവസാന മാസങ്ങളില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. പ്രസവം സുഗമമാകാന്‍ ജീവിതശൈലിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം. ആയുര്‍വേദത്തില്‍ ഇതിനായുള്ള ഔഷധങ്ങളുണ്ടോ?
... അനുപമ ഏ.വി , തൃശൂര്‍
അവസാന മാസത്തില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരം ഒഴിവാക്കണം. ആഹാരത്തിന് കൃത്യത വളരെ ശ്രദ്ധിക്കേണ്ടതാണ്. സുഖപ്രസവം ഘൃതം 1 സ്പൂണ്‍ രാവിലെ നേരത്തേയും വൈകിട്ട് കിടക്കാന്‍ സമയത്തും സേവിക്കുക. ധാന്വന്തരം കുഴമ്പ് പിണ്ഡതൈലം ചേര്‍ത്ത് കഴുത്തിന് താഴേക്ക് പുരട്ടി 30 മിനിട്ട് ലഘുവായി തിരുമ്മി ചൂടുവെള്ളത്തില്‍ കുളിക്കുക. പൂഴിയില, വാതക്കൊടിയില, ആര്യവേപ്പില, ആവണക്കില, കരിങ്ങോട്ടിയില ഇവ ചേര്‍ത്ത് തിളപ്പിക്കണം.
ഗ്യാസിന്റെ അസുഖം ഉണ്ടെങ്കില്‍ സഹാധാന്വന്തരം ഗുളിക ജീരക വെള്ളം തിളപ്പിച്ച് അര ഗ്ലാസ് ചേര്‍ത്ത് പലവട്ടം കുടിക്കുക. ദാഹശമനി തിളപ്പിച്ച വെള്ളം ഒരു ലിറ്റര്‍ ദിവസവും കുടിക്കണം. ദശമൂല ജീരകാരിഷ്ടത്തില് ധാന്വന്തരം മേമ്പൊടി ചേര്‍ത്ത് കുടിക്കുന്നത് ഉത്തമമാണ്. മാനസിക പിരിമുറുക്കം കഴിവതും ഒഴിവാക്കണം. മേല്‍പ്പറഞ്ഞ നെയ്യ് (സുഖപ്രസവ ഘൃതം) ലഭ്യമായില്ലെങ്കില്‍ പുശുവിന് നെയ്യ് ഉച്ചയൂണിന്റെ കൂടെ ചേര്‍ത്ത് കഴിച്ചല് മതി.
പ്രസവം സുഗമമാകാന്‍

അമിത വിശപ്പ് അലട്ടുന്നു
എനിക്ക് 34 വയസ്. 180 സെ.മീ ഉയരവും 88 കിലോ ഭാരവുമുണ്ട്. അമിത വിശപ്പാണ് എന്നെ അലട്ടുന്ന പ്രശ്നം. ചോറ് എത്ര കഴിക്കാനും മടിയില്ല. ദിവസം മൂന്ന് നേരമെങ്കിലും ചോറ് കഴിക്കും. എണ്ണപ്പലഹാരങ്ങളും കഴിക്കും. എത്ര ശ്രമിച്ചിട്ടും ഭക്ഷണം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അമിതവിശപ്പിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ മരുന്നുകള്‍ ഉണ്ടോ?
... സിനോജ് , കൈപ്പമംഗലം
പിത്തദോഷത്തിന്റെ ആധിക്യമാണ് അമിത വിശപ്പിന് ആധാരം. ആയുര്‍വേദത്തില്‍ ഇനിത് 'അത്യഗ്നി' എന്നു പറയുന്നു. ദഹനത്തിനെ ക്രമീകരിക്കാനുള്ള ചികിത്സയാണ് ചെയ്യേണ്ടത്. ശരീരവ്യായാമം വളരെ പ്രധാനമാണ്. (ഒരു മണിക്കൂര്‍ വ്യായാമം ചെയ്യണം) നടത്തമാണ് നല്ലത്.
ഗുളുച്യാദി കഷായം ഇന്ദുകാന്തം കഷായം സമം ചേര്‍ത്ത് അതില്‍ നാഗാര്‍ജുന പ്രൊട്ടക്ട് ടാബ്ലറ്റ് 2 എണ്ണം വീതം മേമ്പൊടി ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. അഷ്ടചൂര്‍ണം 1 സ്പൂണ്‍ ഉച്ചയ്ക്ക് ഊണിന് മുന്‍പ് തേനില്‍ സേവിക്കുക.
ദാഹശമനിപ്പൊടി, മല്ലി, ജീരകം, പ്ലാവില ഞെട്ട് ഇവ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം 2 ലിറ്റര്‍ കുടിക്കണം. അവിപത്തി ചൂര്‍ണം 1 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ സമയം സേവിക്കണം.

Comments