ന്യുഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ നല്കി വാങ്ങുന്ന വിമാന ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കില്ലെന്ന് വിമാന കമ്പനികള്‍. പഴയ നോട്ടുകള്‍ നല്കി വാങ്ങുന്ന നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കയോ ഇത്തരം ടിറ്റക്കുകള് റദ്ദാക്കാന്‍ അനുവദിക്കുകയോ ഇല്ലെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
വിസ്താരയും ഇക്കാര്യം സ്ഥിരീകരിച്ചു. ഡി.ജി.സി.എയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചതായി വിമാനക്കമ്പനികള്‍ വ്യക്തമാക്കി. പഴയ പണം കൊടുത്ത് ടിക്കറ്റ് എടുക്കുകയും അത് മാറ്റി വാങ്ങാനും ശ്രമിക്കുന്നവരെ ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കി.






