
കഴിഞ്ഞ വർഷമാണ് ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചത്. ഇപ്പോൾ ഇത് ശരിക്കും മുതലാക്കിയിരിക്കുകയാണ് ഗൂഗിള്‍. യൂട്യൂബ് ഷോർട്ട്സ് കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഹ്രസ്വ വിഡിയോ ആപ്ലിക്കേഷൻ ആണ്. ഇതിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് വെളിപ്പെടുത്തി.
മികച്ച പ്രകടനമാണ് യൂട്യൂബ് ഷോര്‍ട്സ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. യൂട്യൂബ് ലഭ്യമാകുന്ന ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ യൂട്യൂബ് ഷോർട്ട്സ് അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ പദ്ധതി എന്നാണ് റിപ്പോർട്ട്. ഇപ്പോഴും അതിന്റെ ബീറ്റ വേർഷനിലാണ് ഈ ആപ്ലിക്കേഷൻ . മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. ഇത് 2020 അവസാനത്തിൽ 350 കോടി ആയിരുന്നു.
യൂട്യൂബിന്റെ പരസ്യ വരുമാനം ജൂൺ പാദത്തിൽ 700 കോടി ഡോളറായും ഉയർന്നു. ഇപ്പോൾ ഷോർട്ട്സില്‍ വീഡിയോയിൽ യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ ചേർക്കാനുള്ള ഫീച്ചറും ലഭ്യമാണ്. ഒപ്പം ഷോർട്ട്സിൽ നിന്ന് ഓഡിയോ സാംപിളുകളെടുത്ത യൂട്യൂബ് വിഡിയോകളിലേക്ക് ലിങ്കുകൾ നൽകുന്നതിനുള്ള ഫീച്ചറുകളും ഉണ്ടെന്നാണ് റിപ്പോർട്ട്.






