തിരുവനന്തപുരം: മെഡിക്കൽ കോേളജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അമ്മയ്ക്കു ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ യുവതിയെ കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇവർ യുവതിയെ തിരികെ ഇവിടെ ഇറക്കി വിട്ടു മടങ്ങി. മടങ്ങിയെത്തുമ്പോൾ, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തുന്നത്.
ഉടനെ ആശുപത്രി ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിയെടുത്ത ശേഷം പോലീസ് അന്വേഷണമാരംഭിച്ചു.

Comments