
സെപ്റ്റംബര്‍ 27 മുതല്‍ വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരിട്ട് ഗൂഗിള്‍ സൈന്‍-ഇന്‍ ചെയ്യാൻ സാധിക്കില്ലെന്ന് റിപ്പോർട്ട്. ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ വരെയുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കായിരിക്കും ഈ പ്രശ്നം.ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍-ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും കഴിയില്ല. മാത്രമല്ല, ഗൂഗിളിന്റെ മിക്ക സേവനങ്ങളും ആപ്പുകളും ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിച്ചേക്കില്ല.
പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് (3.0+) പഴയ ഫോണിനോ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾക്കോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ തുടർന്നും ഗൂഗിളിന്റെ സേവനങ്ങളെല്ലാം ലോഗിൻ ചെയ്ത് ഉപയോഗിക്കാം. ഇല്ലെങ്കിൽ ചില സേവനങ്ങൾക്ക് തടസ്സപ്പെട്ടെക്കും.
2021 സെപ്റ്റംബർ 27 മുതൽ ആൻഡ്രോയിഡ് 2.3.7 അല്ലെങ്കിൽ അതിൽ താഴെയുള്ള ആൻഡ്രോയിഡ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സൈൻ ഇൻ ചെയ്യാൻ അനുവദിക്കില്ലെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും കമ്പനി പറയുന്നു. ആൻഡ്രോയിഡ് 2.3.7 പതിപ്പ് ഏകദേശം പത്ത് വർഷം മുൻപ് പുറത്തിറങ്ങിയതാണ്.






