
ന്യുഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് സെപ്തംബറില്‍ ലഭ്യമാകുമെന്ന് ഐ.സി.എം.ആര് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ഐ.വി). ഡയക്ടര്‍ പ്രിയ ഏബ്രഹാം. 2021 ഇന്ത്യയെ സംബന്ധിച്ച് വൈഷമ്യമേറിയ വര്‍ഷമായിരുന്നെങ്കിലും പ്രയോജനകരവുമായിരുന്നു. നാം പെട്ടെന്ന് ഒറ്റപ്പെട്ടു. എന്നാല്‍ 2020 ഏപ്രിലില്‍ ഭാരത് ബയോടെക് രാജ്യന്തര ലിമിറ്റഡ് നടത്തിയ പരീക്ഷണത്തെ തുടര്‍ന്ന് മേയില്‍ വൈറസിനെ പ്രതിരോധിക്കുന്ന ഒരു വാക്സിന് വികസിപ്പിക്കുകയും പുനരവലോകനത്തിനും സാധിച്ചു. മനുഷ്യരില്‍ ഇതര പരീക്ഷണങ്ങള്‍ വിജയകരമായി നടത്താനും നമ്മുക്ക് കഴിഞ്ഞുവെന്നും ശാസ്ത്ര സാങ്കേതിക വിദ്യ മന്ത്രാലയത്തിലെ ഇന്ത്യ സയന്‍സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
നിലവില്‍ 2-18 പ്രയപരിധിയിലുള്ള കുട്ടികളില്‍ കോവാക്സിന് ഘട്ടം 2, 3 പരീക്ഷണങ്ങള്‍ തുടരുകയാണ്. ഫലം വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ട അധികാരികള്‍ക്ക് അത് സമര്‍പ്പിക്കും. സെപ്തംബറിയോ അതിന് തൊട്ടുപിന്നാലെയോ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. കോവാക്സിന് കൂടാതെ, സൈഡസ് കാഡിലയുടെ വാക്സിന് പരീക്ഷണവും തുടരുകയാണ്. ലഭ്യമാകുന്ന മുറയ്ക്ക് അതും കുട്ടികള്‍ക്ക് നല്കാനവും- പ്രിയ ഏബ്രഹാം വ്യക്തമാക്കി.
ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത ഡി.എന്‍.എ വാക്സിന് ആണ് സൈഡസ് കാഡില. അതും ഇന്ത്യയില്‍ ലഭ്യമാകും. കൂടാതെ, ജന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ എം-ആര്.എന്‍.എ വാക്സിന്, ബയോളജിക്കല്‍-ഇ വാക്സിന്, സിറം ഇന്‍സ്റ്റിറ്റിയുട്ടിന്റെ നോവോവാക്സ്, ഇതിനെല്ലാം പുറമേ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്ന മൂക്കില്‍ ഒഴിക്കാവുന്ന വാക്സിനും ലഭ്യമാകും. നാസാദ്വാരം വഴി ഒഴിക്കാവുന്ന ഈ വാക്സിന് കുത്തിവയ്ക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
നിലവില്‍ നല്കുന്ന വാക്സിനുകള്‍ ഡെല്‍റ്റ വകഭേദം അടക്കമുള്ളവയ്ക്ക് ഫലപ്രദമാണ്. ഡെല്‍റ്റയ്ക്കെതിരായ ആന്റിബോഡീകള്‍ പൊതുവേ കുറവാണെങ്കിലും വാക്സീനുകള്‍ അവയെ പ്രതിരോധിക്കും. വാക്സിന് സ്വീകരിച്ച ശേഷം കോവിഡ് ബാധിതരാകുന്നവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറവായിരിക്കും. രണ്ട് ഡോസും സ്വീകരിച്ചവരില്‍ ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലില്ല. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് വാക്സിന് ലഭ്യത ഇല്ലാതാകാനുള്ള ആശങ്ക മൂലം ലോകാരോഗ്യ സംഘടന ബൂസ്റ്റര്‍ ഡോസിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഭാവിയില്‍ ബൂസ്റ്റര്‍ ഡോസിനുള്ള ശിപാര്‍ശ നിശ്ചയമായും വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






