വി പ്രീപെയ്ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ആന്ധ്രാപ്രദേശ് പോലുള്ള ചില സര്‍ക്കിളുകള്‍ ഇപ്പോഴും 49 രൂപയുടെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്, എന്നാല്‍ അധികം വൈകാതെ ഇത് 79 രൂപയായി ഉയര്‍ത്തും.
മാത്രമല്ല, 100 രൂപയുടെ ഏതെങ്കിലും കോംബോ/വാലിഡിറ്റി പാക്കുകളില്‍ കമ്പനി ഔട്ടേ്ഗോയിംഗ് എസ്എംഎസ് സൗകര്യം നല്‍കുന്നില്ല. 'അണ്‍ലിമിറ്റഡ് കോള്‍സ്' പായ്ക്ക് തിരഞ്ഞെടുക്കന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എസ്എംഎസ് സൗകര്യം ലഭിക്കുക . 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ പരിധിയില്ലാത്ത പായ്ക്കിന് 149 രൂപ വില വരുമെന്നാണ് സൂചന.
ഇപ്പോഴും വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 50% ത്തിലധികം പേരും 2ജി ആണ് ഉപയോഗിക്കുന്നത്, ഇത് കുറഞ്ഞ വിലയുള്ള റീചാര്‍ജുകള്‍ നല്കുന്നു. വോഡഫോണ്‍ ഐഡിയയ്ക്ക് ഏപ്രില്‍ വരെ 122.53 ദശലക്ഷം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ മാത്രമേയുള്ളൂ, ഭാരതിക്ക് 190.99 ദശലക്ഷം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് 427.67 ദശലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ടെന്നാണ് റിപ്പോർട്ട്.






