
കര്‍ണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന് നിര്‍ബന്ധമാക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഏഴ് ദിവസത്തിന് ശേഷം ആര്.ടി പി.സി.ആര് ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ നെഗറ്റീവാകുന്നത് വരെ നിരീക്ഷണത്തില്‍ തുടരണമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സൗജന്യമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തുന്ന കര്‍ണാടക സ്വദേശികള്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം ചൊവ്വാഴ്ച ഉത്തരവ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.






