
സാവോ പോളോ: കൊറോണ വൈറസിനെതിരെ പോരാടാന്‍ ബ്രസീലിയന്‍ അണലിയുടെ വിഷം സഹായകരമാകുമെന്ന പുതിയ പഠനം പുറത്ത്. ബ്രസീലില്‍ കണ്ടുവരുന്ന അണലി വര്‍ഗത്തില്‍പ്പെടുന്ന ഒരു തരം പാമ്പിന്െ്റ വിഷത്തിലെ തന്മാത്ര കുരങ്ങ് കോശങ്ങളിലെ കൊറോണ വൈറസ് പുനരുത്പാദനത്തെ തടയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
കോവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നിലേയ്ക്കുള്ള ആദ്യപടിയായാണ് ഗവേഷകര്‍ കണ്ടെത്തല്‍ മുന്നോട്ട്വെച്ചിരിക്കുന്നത്. മോളിക്കൂള്‍സ് എന്ന ശാസ്ത്ര ജേണലിലാണ് ഈ മാസം പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജറാറകുസ്കു പിറ്റ് വൈപ്പര്‍(തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന കുഴി അണലി) എന്ന പാമ്പ് ഉത്പാദിപ്പിച്ച തന്മാത്ര കുരങ്ങ് കോശങ്ങളില്‍ വൈറസിന്‍െ്റ കഴിവ് 75% തടയുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാമ്പിന്െ്റ വിഷത്തിലെ ഈ ഘടകം വൈറസില്‍ നിന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീനെ തടയാന്‍ കഴിഞ്ഞുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് സാവോ പോളോ യൂണിവേഴ്സിറ്റി പ്രൊഫസറും പഠനത്തിന്‍െ്റ രചയിതാവുമായ റാഫേല്‍ ഗൈഡോ വ്യക്തമാക്കി.






