
തിരുവനന്തപുരം: യുഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി ആര്‍എസ്പി. മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തത്ക്കാലം യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ ശക്തിപ്പെടുത്തണമെന്നാണ് മനതൃത്വത്തിലെ പൊതുവികാരം. കോണ്‍ഗ്രസ് തര്ക്കജ്ങള് പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ആര്‍എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നണിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആര്‍എസ്പി ഉന്നയിക്കുമെന്നും അദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ തമ്മിലടി ഉചിതമായില്ലെന്ന് നേതൃത്വത്തെ അറിയിക്കും. ഇപ്പോള്‍ മുന്നണി മാറ്റത്തിന് അനുകൂല സാഹചര്യമില്ലെന്നാണ് സംസ്ഥാന സമിതിയുശട വിലയിരുത്തല്‍. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ആര്‍എസ്പി മുന്നറിയിപ്പ് നല്‍കും.






