
ആപ്പിള്‍ ഐഫോണുകളെ വെല്ലാന്‍ ഗൂഗിള്‍ അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ പിക്സല്‍ 60 സെക്കന്‍ഡുകള്‍ കൊണ്ട് ഹാക്ക് ചെയ്യാമെന്ന് ചൈനീസ് ഹാക്കര്‍മാര്‍. കൊറിയയിലെ സോളില്‍ നടന്ന ഒരു ഹാക്കിംഗ് ഫെസ്റ്റിലാണ് ക്യുഐഹു 360 എന്ന പേരിലുള്ള ചൈനീസ് സംഘം ഗൂഗിള്‍ പിക്സല്‍ ഹാക്ക് ചെയ്ത് കാണിച്ചത്.
പിക്സല്‍ ഹാക്ക് ചെയ്തതിന് 1,20,000 ഡോളര്‍ സമ്മാനത്തുകയായും ഇവര്‍ സ്വന്തമാക്കി. പിക്സലിന് പുറമെ അഡോബിയുടെ സോഫ്റ്റ്വെയറായ ഫ്ലാഷും ഇവര്‍ ഹാക്ക് ചെയ്തു കാണിച്ചു. ഇവര്‍ കണ്ടെത്തിയ തെറ്റുകള്‍ ഇനി കമ്പനികള്‍ക്ക് റിപ്പേടര്ട്ട് ചെയ്യുകയും സോഫ്റ്റ്വെയറില് തിരുത്തലുകള്‍ വരുത്തുകയും ചെയ്യും.






