
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശ്വാസികളെ പൊതുസമൂഹത്തില്‍ ഇനിയും അപമാനിക്കാതെ കര്‍ദിനാള്‍ ആലഞ്ചേരി രാജിവച്ച് മാറിനില്‍ക്കണമെന്ന് സഭാ സുതാര്യസമിതി ആവശ്യപ്പെട്ടു.
16 ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായ വ്യക്തിയാണ് ഒരു ക്രിസ്ത്യന്‍ സഭയുടെ ആത്മീയ തലവന്‍ എന്നുള്ളത് വിശ്വാസികളെ സംബന്ധിച്ച് അപമാനമാണ്. എന്നാല്‍ അതും ഒരു അഭിമാനമായി കൊണ്ട് നടക്കുകയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെന്ന്സഭാ സുതാര്യസമിതി ആരോപിച്ചു.
ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണര്‍ ബീന പി ആനന്ദിന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണം എറണാകുളം ജില്ലാ രജിസ്ട്രാര്‍ എബി ജോര്‍ജ്, കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വിനോദ് പിള്ള, റവന്യൂ സീനിയര്‍ സൂപ്രണ്ട് ജയകുമാരന്‍ എസ്., റവന്യൂ ഇന്‍സ്പെക്ടര്‍ ജി.ബാലചന്ദ്രന്‍പിള്ള, ഉദ്യോഗസ്ഥരായ ഷിബു എം വി, എം. മനോജ് എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉള്ളത്.






