ന്യുഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 2000ത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയതിന് പിന്നാലെ അതിലെ അച്ചടി പിശകും വാര്‍ത്തയായിരുന്നു. എന്നാല്‍ അത് അച്ചടി പിശകല്ലെന്ന് ഇപ്പോള്‍ വിദഗ്ദ്ധരുടെ അഭിപ്രായം. പിന്വശത്തെഴുകിയ വിവിധ ഭാഷകളില്‍ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നതിലാണ് തെറ്റെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്.
ദോന്‍ ഹസാര്‍ റുപയാ എന്നും താഴെ ദോന്‍ ഹസാര്‍ റുപയെ എന്നും ദേവനാഗരി ലിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് അച്ചടിപ്പിശകായി വ്യാപകമായി പ്രചരിച്ചത്. ദോ ഹസാര്‍ റുപയെ എന്നെഴുതിയപ്പോള്‍ തെറ്റിയെഴുതിയതാണെന്നാണ് പ്രചരണം വന്നത്. എന്നാല്‍ ഇത് രണ്ടും ശരിയാണെന്നാണ് ഭാഷാ വിദഗ്ദ്ധര്‍ പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിക്കും പുറമേ 15 ഇന്ത്യന്‍ ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്.
താത്കാലികമായ സംവിധാനം എന്ന നിലയിലാണ് 2000 രൂപ ആര്‍ബിഐ പുറത്തിറക്കിയത് എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. മറ്റ് അക്കൗണ്ടിലേക്ക് കോടികള്‍ കുമിഞ്ഞു കൂടുന്നതും പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ വിപണിയില്‍ ഇറക്കുന്നതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.





