ഇപ്പോള്‍ വാര്‍ത്തകളില്‍ ചർച്ചയാകുന്നത് ബ്രിട്ടീഷ് സൂപ്പര്‍ മോഡലും സംരംഭകയുമായ കേറ്റ് മോസിന്റെ മകള്‍ ലിലാ മോസ് ആണ്. പത്തൊമ്പതുകാരിയായ ലിലയും മിലാന് ഫാഷന്‍ വീക്കില്‍ ചുവടുവച്ചിരുന്നു. ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച് ആണ് ലില റാംപില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങള്‍ വൈറലാണ് ഇപ്പോൾ.
ഒംനിപോഡ്( വയർലെസ് ഇന്‍സുലിന്‍ മാനേജ്മെന്റ് സിസ്റ്റം) ഘടിപ്പിച്ചാണ് ടൈപ് 1 ഡയബറ്റിക് സ്ഥിരീകരിച്ചിട്ടുള്ള ലില വേദിയിലെത്തിയത്. ഇടത്തേ തുടയില്‍ ആണ് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചത്. ലിലയെ പ്രശംസിച്ച് നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അഭിമാനത്തോടെ ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ചതിന് നന്ദി എന്നു പറഞ്ഞാണ് പലരും ചിത്രങ്ങള്‍ ഷെയർ ചെയ്തത്.
ടൈപ് 1 ഡയബറ്റിസ് എന്നാൽ പാന്‍ക്രിയാസ് ഇന്‍സുലിന്‍ കുറച്ച് ഉത്പാദിപ്പിക്കുകയോ അതല്ലെങ്കില്‍ തീരെ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. പേജറിന്റെ വലിപ്പത്തിലുള്ള ഉപകരണമാണ് ഇന്‍സുലിന്‍ പമ്പ്.






