
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മയക്കുമരുന്ന് കൈമാറിയതുമായി ബന്ധപ്പെട്ട് ശ്രേയസ് നായര്‍ എന്നയാള്‍ കസ്റ്റഡിയില്‍. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
ആര്യന്റെയും അര്‍ബാസിന്റെയും മൊബൈല്‍ ചാറ്റില്‍ നിന്നാണ് ശ്രേയസിന്റെ വിവരം എന്‍സിബിക്ക് ലഭിച്ചത്. ആര്യനും സുഹൃത്ത് അര്‍ബാസ് ഖാനും മയക്കുമരുന്ന് നല്‍കിയത് ശ്രേയസ് ആണെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ മൂവരും മുമ്പും ചില പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി ചാറ്റില്‍ നിന്ന് വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഢംബര കപ്പലില്‍ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.






