
ഉത്സവ കാലത്തോടനുബന്ധിച്ച് നിരവധി ഡിവൈസുകളാണ് ചൈനീസ് ടെക് ബ്രാൻഡായ റിയൽമി ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഇതിൽ പ്രധാനം റിയൽമി ജിടി നിയോ 2 സ്മാർട്ട്ഫോൺ തന്നെയാണ്. ഇത് കൂടാതെ ആറ് പുത്തൻ ഡിവൈസുകൾ കൂടെ കഴിഞ്ഞ ദിവസം റിയൽമി വില്പനക്കെത്തിച്ചിരുന്നു. 4K സ്മാർട്ട് ഗൂഗിൾ ടിവി സ്റ്റിക്, ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കർ എന്നിങ്ങനെയുള്ള പുത്തൻ ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്.
3,999 രൂപയാണ് റിയൽമി 4Kസ്മാർട്ട് ഗൂഗിൾ ടിവി സ്റ്റിക്കിന്റെ വില. റിപ്പോർട്ട് അനുസരിച്ചു ഒക്ടോബർ 16-ന് ആരംഭിക്കുന്ന റിയൽമി ഫെസ്റ്റിവ് ഡേ സെയിൽ സമയത്ത് 2,999 രൂപയ്ക്ക് റിയൽമി ടിവി സ്റ്റിക്ക് വാങ്ങാം. റിയൽമി ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കറിന് 2,999 രൂപയാണ് വില. അതേസമയം, റിയൽമി ഫെസ്റ്റിവ് ഡേ സെയിൽ സമയത്ത് 2,499 രൂപയ്ക്ക് ഫോൺ വാങ്ങാം.
ഇത് മാത്രമല്ല, ,ഗെയിമിംഗ് ആക്‌സസറികളായ റിയൽമി മൊബൈൽ ഗെയിം ട്രിഗർ (699 രൂപ), റിയൽമി കൂളിംഗ് ബാക്ക് ക്ലിപ്പ് നിയോ (999 രൂപ), റിയൽമി ടൈപ്പ്-സി സൂപ്പർഡാർട്ട് ഗെയിം കേബിൾ (599 രൂപ) എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫെബ്രുവരിയിൽ വിപണിയിലെത്തിയ റിയൽമി ബഡ്‌സ് എയർ 2ന്റെ പുതിയ ക്ലോസർ ഗ്രീൻ നിറവും റിയൽമി അവതരിപ്പിച്ചു. 3,299 രൂപ വിലയുള്ള റിയൽമി ബഡ്‌സ് എയർ 2 ക്ലോസർ ഗ്രീൻ നിറത്തിന് റിയൽമി ഫെസ്റ്റിവ് ഡേ സെയിൽ സമയത്ത് 2,599 രൂപയാണ് വില.






