
ബംഗലുരു: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ അശ്ളലത ആസ്വദിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ കര്‍ണാടകാ മന്ത്രി മൊബൈലില്‍ ആസ്വദിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാംഭാര്യ മെലാനിയ യുടെ അശ്ളീലചിത്രങ്ങള്‍. നവംബര്‍ 10 ന് നടന്ന ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്താണ് മൊബൈലില്‍ മുന്‍ മോഡലും അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയുമായ മെലാനിയയുടെ നഗ്നചിത്രം കണ്ടു കൊണ്ടിരുന്ന് വിവാദത്തില്‍ തലയിട്ടത്.
സംഗതി കയ്യോടെ പിടിച്ചതോടെ മന്ത്രിക്കെതിരേ ബിജെപി നേതൃത്വം നല്കുന്ന പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തു. താന്‍ ടിപ്പുജയന്തി ആഘോഷത്തിന്റെ റിപ്പോര്‍ട്ട് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു ഇതിന് മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ മൊബൈലില്‍ മെലാനിയയുടെ നഗ്നചിത്രം തെളിഞ്ഞു നില്ക്കുന്ന ദൃശ്യം ടെലിവിഷന്‍ ഫൂട്ടേജുകളില്‍ വ്യക്തമായി കാണുകയും ചെയ്തു. മന്ത്രി കണ്ടുകൊണ്ടിരുന്നത് മെലാനിയയുടെ നഗ്നചിത്രം തന്നെയായിരുന്നെന്ന് വീഡിയോ ദൃശ്യം പരിശോധിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
അമേരിക്കന്‍ തെരഞ്ഞെടുപ്പിനിടയില്‍ വിവാദമായ മെലാനിയയുടെ 15 വര്‍ഷം മുമ്പെടുത്ത മോഡലിംഗ് കാലത്തെ നഗ്ന പോസുകളാണ് കണ്ടുകൊണ്ടിരുന്നതെന്നും മന്ത്രിയുടെ വാട്സ് ആപ്പ് അക്കൗണ്ടിലേക്ക് എത്തിയ മെലാനിയയുടെ അനേകം ചൂടന്‍ ചിത്രങ്ങള്‍ മൊബൈല്‍ സ്ക്രീനില്‍ മിന്നി മറഞ്ഞതായും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പിന്നീട് വാര്‍ത്ത പുറത്തുവിട്ട ചാനലിനും ക്യാമറാമെനും റിപ്പോര്‍ട്ടര്‍ക്കും എതിരേ സൈബര്‍ പോലീസില്‍ പരാതി നല്കി.
മെലാനിയ നൗസ് എന്ന പേരില്‍ മോഡലിംഗ് ചെയ്തുകൊണ്ടിരുന്ന കാലത്ത് 1999 ല്‍ ഒരു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു ഇത്. 2005 ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്.






