മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ കൃഷ്ണന് നായര്‍ എന്ന ജയന് കാലത്തിന്റെ തിരശീലയില്‍ മറഞ്ഞിട്ട് ഇന്ന് 36 വര്‍ഷം. 1980 നവംബര്‍ 16ന് 41ാം വയസ്സില്‍ ജയന് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണ വേളയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്.
മലയാളി യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത ഒരു തരംഗം ഉണ്ടാക്കാന്‍ ഈ അനശ്യര താരത്തിന് സാധിച്ചു. 1939 കൊല്ലത്തെ കേവള്ളിയില്‍ ജനിച്ച ജയന് പതിനഞ്ച് വര്‍ഷത്തോളം നേവിയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നേവി ജീവിതത്തിന് ശേഷം 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന് ചലച്ചിത്ര അരങ്ങിലെത്തിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം ഗംഭീരമാക്കിയ അദ്ദേഹം തുടര്‍ന്ന് ആക്ഷന്‍ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം ഇത്തരം സംഘടന രംഗങ്ങള്‍ അഭിനയിക്കാറുള്ളത്.

1974 മുതല്‍ 80 വരെയുള്ള ആറ് വര്‍ഷം കൊണ്ട് ഒരു തമിഴ് ചിത്രമടക്കം 116 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രം ജയനെ കൂടുതല്‍ ജനകീയനാക്കി. ചിത്രത്തിലെ ചടുലമായ ഇംഗ്ലീഷ് ഡയലോഗുകള്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു.
മരണത്തിന് ശേഷം പുറത്തിറങ്ങിയ ദീപം എന്ന ചിത്രത്തില്‍ ജയന്റെ മരണവാര്‍ത്ത ചേര്‍ത്തിരുന്നു. ചിത്രം കണ്ട് പുറത്തിറങ്ങിയവര്‍ കരഞ്ഞുകൊണ്ടാണ് പോയത്. ഇതിന് പുറമെ ജയന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും കഥകള്‍ പുറത്തുവന്നിരുന്നു. സഹതാരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംശയങ്ങള്‍.
പൗരുഷത്തിന്റെ പ്രതീകമായ ജയന് ശരീരം കൊണ്ടും അഭിനയിക്കാം എന്നു തെളിയിച്ചു. അദ്ദേഹം മരിച്ച് വര്‍ഷങ്ങള്‍ മിമിക്രിയിലൂടെ സ്റ്റേജുകളില്‍ അദ്ദേഹം വീണ്ടും പുനര്‍ജനിച്ചു.

Comments