ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ പുതിയ ഫോഴ്സ് 2.0 മാക്സി സ്റ്റൈൽ സ്കൂട്ടർ തായ്വാനിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച എയറോക്സ് 155 അടിസ്ഥാനമാക്കി നിർമിച്ച മോഡലാണ് ഫോഴ്സ് എന്നാണ് റിപ്പോർട്ട്.
തായ്വാനിൽ പുതിയ ഫോഴ്സ് 2.0 സ്കൂട്ടറിന്റെ വില TWD 99,000 (ഏകദേശം 2.66 ലക്ഷം രൂപ) ആണ്. ഇന്ത്യയിൽ 1.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് എയറോക്സ് 155 യമഹ പുറത്തിറക്കിയിരിക്കുന്നത്. 13 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ യമഹ ഫോഴ്സ് 2.0 മോഡലിലേക്ക് എത്തിയിരിക്കുന്നത്.
2021 YAMAHA FORCE 2.0 155CC SCOOTER BASED ON AEROX LAUNCHEDhttps://t.co/tNytkBBowV
— MotorBridge (@MotorBridgeYMN) October 20, 2021
പുതിയ ഫോഴ്സിന്റെ വീൽബേസ് 1405 മില്ലീമീറ്ററിൽ നിന്നും 1340 മില്ലീമീറ്ററാക്കി കമ്പനി കുറച്ചു. എന്നാൽ, സീറ്റ് ഉയരം 805 മില്ലീമീറ്ററിൽ നിന്നും 815 മില്ലീമീറ്ററായി കൂട്ടി. മൊത്തത്തിലുള്ള അളവുകൾ നോക്കിയാൽ 1895 mm നീളം, 760 mm വീതി, 1120 mm ഉയരം എന്നിവയാണ് സ്കൂട്ടറിനുള്ളത്. 155 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഫോഴ്സ് 2.0 മോഡലിനും നൽകിയിരിക്കുന്നത്. ഈ പെട്രോൾ എഞ്ചിൻ 8,000 rpm-ൽ പരമാവധി 14.8 bhp കരുത്തും 6,500 rpm-ൽ 14 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 2021 യമഹ ഫോഴ്സ് 155 സിസി സ്കൂട്ടറിന് ഹാലൊജൻ ഹെഡ്ലൈറ്റ്, ടേൺ ഇൻഡിക്കേറ്റർ സജ്ജീകരണവുമാണ് ലഭിക്കുന്നത്.
Yamaha Taiwan memperkenalkan Yamaha Force 2.0 dengan basis mesin menggunakan mesin blue core Yamaha Aerox 155 dan Yamaha NMax 155 yang dilengkapi VVA dan SMG #yamaha #yamahaforce #javamotorland pic.twitter.com/Rkd48p9bR4
— Java Motorland (@javamotorland) October 15, 2021
കൂടുതല്‍ സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും പുതിയ ഫോഴ്സ് 2.0 മാക്സി സൈറ്റല്‍ സ്കൂട്ടറില്‍ യമഹ വാക്ദാനം ചെയ്യുന്നുണ്ട്. ഇത് 45 കിലോമീറ്റര്‍ മൈലേജ് നല്‍കാനും ശേഷിയുളളതാണെന്നണ് കമ്പനി അവകാശപ്പെടുന്നത്.






