
ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒരു സംശയം തോന്നും ഇത് ശരിക്കും കിം തന്നെയാണോ എന്ന്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി അത്രയധികം മാറ്റങ്ങള്‍ തന്റെ ശരീരത്തില്‍ വരുത്തിയിട്ടുണ്ട്. ശരീരഭാരം തീരെ കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുളള കിമ്മിനെയാണ് അടുത്തിടെ കണ്ടത്. ഇതോടെ കിം അപരനെ ഇറക്കി എന്ന തരത്തില്‍ പ്രചാരണങ്ങളും ശക്തമായി.
എന്നാല്‍ ഈ വാദങ്ങളെയെല്ലാം തളളി പറഞ്ഞുകൊണ്ട് കൊറിയയിലെ ഒരു രഹസ്യാന്വേഷണ ഏജന്‍സി രംഗത്തെത്തി. കിം തന്റെ ശരീരഭാരം 20 കിലോയോളം കുറച്ചുവെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. 2010-ല്‍ 140 കിലോയായിരുന്നു ശരീരഭാരം. പുകവലിയും മദ്യപാനവും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി. കൂടാതെ അമിതവണ്ണവും പ്രതിസന്ധിയുണ്ടാക്കി. ഇതോടെയാണ് അദ്ദേഹം ശരീരഭാരം കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.






