
ആയുരാരോഗ്യം
'' രാവിലെ വിലരുകള്ക്ക് വേദനയും മുറുക്കവും നീരും അനുഭവപ്പെടുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്. അസമയമത്തുള്ള കുളി, ആഹാരം, ഇതെല്ലാം ലക്ഷണങ്ങള്‍ക്ക് കാരണമാണ് ''
തണുപ്പുകാലത്ത് സന്ധികളില്‍ വേദന
എന്റെ ഭര്‍ത്താവിനു വേണ്ടിയാണ് ഈ കത്ത്. അദ്ദേഹത്തിന് 35 വയസ്. ഇരു കൈകളുടെയും വിരലുകളിലെ സന്ധികള്‍ക്ക് കടുത്ത വേദന അനുഭവപ്പെടുന്നു. മറ്റ് ഭാഗങ്ങളില്‍ വേദനയില്ല. രാവിലെ ഉറക്കമുണരുന്ന സമയത്താണ് കൂടുതല്‍ ബുദ്ധിമുട്ട്. തണുപ്പുകാലത്തും ചൂടുകാലത്തും ഇതേ ബുദ്ധിമുട്ടുണ്ട്. ഇതുവരെ ഡോക്ടറെ കാണുകയോ മരുന്നു കഴിക്കുകയോ ചെയ്തില്ല. പ്രഷര്‍, പ്രമേഹം പോലുള്ള അസുഖങ്ങളില്ല. വിരല്‍ സന്ധികളിലുണ്ടാകുന്ന വേദന വാതരോഗം മൂലമാകുമോ? ആയുര്‍വേദ ചികിത്സ ഈ പ്രശ്നത്തിന് ഫലപ്രദമാണോ?
--- ജീവ രാജ് , മണ്ണുത്തി
35 വയസുള്ള ആള്‍ക്ക് വാതരോഗം സാധാരണ വരാറില്ല. എ ന്നാല് രാവിലെ വിലരുകള്ക്ക് വേദനയും മുറുക്കവും നീരും അനുഭവപ്പെടുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്. അസമയമത്തുള്ള കുളി, ആഹാരം, ഇതെല്ലാം ലക്ഷണങ്ങള്‍ക്ക് കാരണമാണ്. Blood routine test, Uric Acid, B-uria ഇവയെല്ലാം പരിശോധിക്കണം. എണ്ണപ്പലഹാരങ്ങള്‍, അച്ചാര്‍, തൈര്, തണുത്തവെള്ളം, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കുറയ്ക്കണം. രാസ്നസപ്തകം കഷായം, Rheumat 90 Liquid യോഗരാജഗുല്‍ഗുലു ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. പുനര്‍ന്നവാസവം, അഭയാരിഷ്ടം, അമൃതാരിഷ്ടം ചേര്‍ത്ത് 40 മില്ലി ലിറ്റര്‍ 2 നേരം ആഹാരശേഷം സേവിക്കുക.
ദശമൂലഹരീദകീ ലേഹ്യം 1 സ്പൂണ്‍ കിടക്കാന്‍ സമയം സേവിക്കുക. Rheumat Tablet 2 നേരം ആഹാരത്തിന് ശേഷം സേവിക്കുക. തുടര്‍ച്ചയായി 2 മാസമെങ്കിലും മരുന്ന് സേവിക്കുക.
ആര്‍ത്തവം ആരംഭിച്ചശേഷം ശരീരം മെലിയുന്നു
എന്റെ മകള്‍ക്ക് 15 വയസ്. ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. 11-ാം വയസിലാണ് ആര്‍ത്തവമായത്. ഇപ്പോള്‍ മാസമുറ കൃത്യമാണ്. എന്നാല്‍ കുട്ടിയുടെ ശരീരം ക്ഷീണിച്ചാണിരിക്കുന്നത്. ഭക്ഷണം കഴിച്ചാലും ശരീരപുഷ്ടി ഉണ്ടാകുന്നില്ല.
മുട്ടയും ഇറച്ചിയും പാലുമൊക്കെ കഴിക്കുന്നുണ്ട്. ക്ഷീണിച്ച ശരീരപ്രകൃതം കാരണം മറ്റുകുട്ടികള്‍ കളിയാക്കുക പതിവാണ്. കുടുംബത്തില്‍ മറ്റാര്‍ക്കും മെലിഞ്ഞ ശരീരപ്രകൃതമില്ല. കുട്ടിക്കാലത്ത് അല്പം ഭേദപ്പെട്ട നിലയിലായിരുന്നു. എന്താണ് ഇതിന് കാരണം? പെണ്‍കുട്ടികള്‍ക്ക് ശരീരപുഷ്ടി ലഭിക്കാന്‍ എന്താണ് മാര്‍ഗം?
---- അനില വിനോദ് , കാനഡ
ദഹനം ശരിയായി നടക്കാത്തതുകൊണ്ടാണ് ശരീരം മെലിഞ്ഞു വരുന്നത്. വിരമരുന്ന് 10 ദിവസം കൊടുത്തതിനു ശേഷം മറ്റ് മരുന്നുകള്‍ കൊടുക്കുക. ആര്‍ത്തവവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇങ്ങനെയുള്ളവര്‍ ശരീരം കണ്ടാല്‍ മെലിഞ്ഞിരിക്കുകയാണെങ്കിലും ആരോഗ്യമുള്ള ശരീരപ്രകൃതമായിരിക്കും.
ഇതിലേക്കായി മേല്‍പ്പറഞ്ഞ കൃമിയുടെ മരുന്ന് കൊടുത്തതിന് ശേഷം അരവിന്ദാസവം, ദ്രാക്ഷാരിഷ്ടം, പിപ്പല്യാസവം സമം ചേര്‍ത്ത് അതില്‍ Digest Drops ചേര്‍ത്ത് 30 മില്ലി ലിറ്റര്‍ 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. വിദാര്യാദി ലേഹ്യം 1 സ്പൂണ്‍ കിടക്കാന്‍ സമയം സേവിക്കുക..
ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജുന ആയുര്‍വേദ,
തൊടുപുഴ






