
ന്യൂഡല്ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന് "കോവാക്സി"ന് അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്കി. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രകൾക്ക് ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നൽകിയത്.







Comments