
ഇത് നമ്മുടെ വാസവദത്തയല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. ഇതാണ് മനീഷ. അധികമാര്‍ക്കും അറിയാത്ത ഒരു കലാകാരിയുണ്ട് മനീഷയുടെ ഉള്ളില്‍. 30 വര്‍ഷമായി സംഗീത രംഗത്തുള്ള, പാട്ടുകളിലൂടെ നമ്മള് അടുത്തറിയുന്ന ഗായിക കൂടിയാണ് ഈ കലാകാരി.
ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോര എന്ന ചരിത്രത്തിലിടംപിടിച്ച ക്രിസ്തീയ ഭക്തിഗാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് പാടി നമ്മുടെ മനസിലിടംപിടിച്ച ഗായികയാണിവര്‍. അവിടുന്നിങ്ങോട്ട് നിരവധി ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുംഒക്കെ പാടി എന്നും നമ്മോടൊപ്പമുണ്ടായിരുന്നു ഈ കലാകാരി. എങ്കിലും മിനിസ്ക്രീനിലൂടെ വാസവദത്ത എന്ന കഥാപാത്രമായാണ് മനീഷ അറിയപ്പെട്ടത്. തന്റെ കലാജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മനീഷ....
അടിസ്ഥാനപരമായി ഞാനൊരു ഗായികയാണ്. പാട്ടുകാരിയാവുക, കുറേ സിനിമകളില്‍ പാടുക. ഇതൊക്കെയായിരുന്നു ആഗ്രഹം. സാധാരണ എല്ലാവര്‍ക്കുമുണ്ടാകുന്ന കൗതുകത്തിനപ്പുറത്തേക്ക് അഭിനയത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. അതൊരു മോഹമായിട്ട് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ സംഗീതം രക്തത്തിലലിഞ്ഞ സംഗതിയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമൊക്കെയായി ഒരുപാട് വേദികളില്‍ യേശുദാസ്, എസ്. പി. ബാലസുബ്രമഹ്ണ്യം തുടങ്ങിയ ഗായകര്‍ക്കൊപ്പം പാടാനും മറ്റും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു.
ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോര എന്ന ചരിത്രത്തിലിടംപിടിച്ച ക്രിസ്തീയ ഭക്തിഗാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് പാടി നമ്മുടെ മനസിലിടംപിടിച്ച ഗായികയാണിവര്‍. അവിടുന്നിങ്ങോട്ട് നിരവധി ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുംഒക്കെ പാടി എന്നും നമ്മോടൊപ്പമുണ്ടായിരുന്നു ഈ കലാകാരി. എങ്കിലും മിനിസ്ക്രീനിലൂടെ വാസവദത്ത എന്ന കഥാപാത്രമായാണ് മനീഷ അറിയപ്പെട്ടത്. തന്റെ കലാജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മനീഷ....
ഗായികയും അഭിനേത്രിയും കൂടിയാണല്ലോ?
അടിസ്ഥാനപരമായി ഞാനൊരു ഗായികയാണ്. പാട്ടുകാരിയാവുക, കുറേ സിനിമകളില്‍ പാടുക. ഇതൊക്കെയായിരുന്നു ആഗ്രഹം. സാധാരണ എല്ലാവര്‍ക്കുമുണ്ടാകുന്ന കൗതുകത്തിനപ്പുറത്തേക്ക് അഭിനയത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. അതൊരു മോഹമായിട്ട് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ സംഗീതം രക്തത്തിലലിഞ്ഞ സംഗതിയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമൊക്കെയായി ഒരുപാട് വേദികളില്‍ യേശുദാസ്, എസ്. പി. ബാലസുബ്രമഹ്ണ്യം തുടങ്ങിയ ഗായകര്‍ക്കൊപ്പം പാടാനും മറ്റും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു.

സംഗീതരംഗത്തേക്ക് വന്നത് എങ്ങനെയാണ്?
ആധികാരിമായുള്ള വിദ്യാഭ്യാസം സംഗീതരംഗത്ത് ഇല്ല. പക്ഷേ ജന്മസിദ്ധമായ കലയുണ്ട്. ദൈവം തന്ന അനുഗ്രഹത്തിന്റെ പുറത്ത് ഇതുവരെ പിടിച്ചുനിന്നു. ഇതുവരെ 4000 ത്തോളം പാട്ടുകള്‍ പാടി. ആല്‍ബങ്ങള്‍, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍, സിനിമാ സംഗീതം അങ്ങനെ. സംഗീതരംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് മൂത്ത സഹോദരന് ഐദിത് ആണ്. ചേട്ടന് നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റും നടനും ആയിരുന്നു.
മോനി ചേട്ടന്, ഷാജഹാന്, ഷിയാസിക്ക, അബീക്ക അങ്ങനെ അക്കാലത്തെ പ്രശസ്തരായ കുറച്ചാളുകള്‍ക്കൊപ്പം മൂവാറ്റുപുഴയുള്ള എയ്ഞ്ചല്‍ വോയ്സിന്റെ മിമിക്രി ട്രൂപ്പ് ഫോം ചെയ്തത് ചേട്ടനാണ്. ചേട്ടന് ഗാനമേളയുടെ ഫാന്‍ ആയിരുന്നു. മാര്‍ക്കോസ് ചേട്ടന്റെ ഗാനമേളയ്ക്കൊക്കെ മൈലുകളോളം സൈക്കിളും ചവിട്ടി പോയിട്ടുണ്ട്. അത്രയ്ക്കും പാട്ട് ഇഷ്ടപ്പെട്ട ഒരാളാണ്. അച്ഛനും അമ്മയും അടക്കം കുടുംബത്തിലെല്ലാവരും പാട്ടുകാരാണ്. ചേട്ടന് എന്നെ ഗാനമേളയില്‍ പാടിപ്പിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട് തന്നെയായിരുന്നു ഞാന്‍ എന്ന കലാകാരിയുടെ ഏറ്റവും വലിയ ശക്തി. ചേട്ടനാണ് എന്നെ പാട്ടുപാടിക്കാന്‍ കൊണ്ടുനടന്ന് ഒരു ഗായികയാക്കിയത്.
സിനിമയില്‍ പാടുന്നത് ?
ഏതൊരു ഗായകന്റെയും ഗായികയുടെയും സ്വപ്നം പോലെ സിനിമയില്‍ പാടാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് സമ്മാനങ്ങള്‍ നേടുകയും ഗാനമേളകളില്‍ പാടുകയും ഒക്കെ ചെയ്തിരുന്നെങ്കിലും ചലചിത്ര രംഗം പോലൊരു വലിയ ഇന്‍ഡസ്ട്രിയില്‍ ഒരു ഗോഡ് ഫാദറിന്റെ സപ്പോര്‍ട്ട് ആവശ്യമുണ്ട്. സിനിമയില്‍ പാടുന്നതിനു മുന്‍പുതന്നെ ആല്‍ബങ്ങളിലും ക്രിസ്ത്യന്‍ ഡിവോഷണല്‍ സോങ്സും ഒക്കെ പാടിയിരുന്നു. അതിനൊക്കെ നിമിത്തമായത് തൃശൂര്‍ ചേതന സ്റ്റുഡിയോയായിലെ ഫാദര്‍ പോള്‍ ആലങ്കാട്ടാണ്. അങ്ങനെയാണ് ടോമിന് തച്ചങ്കരിയുടെ മോചനം എന്ന കാസറ്റില്‍ ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ പാട്ട് പാടാന്‍ അവസരം വരുന്നത്. ദാസ് അങ്കിളാണ് അതിന്റെ മെയില്‍ വേര്‍ഷന്‍ പാടിയത്.
സി. ഡി യില്‍ ഏഴ് പാട്ടേ ഉള്ളൂ. അപ്പോള്‍ എട്ട് പാട്ട് തികയ്ക്കാന്‍വേണ്ടി ഈ പാട്ട് ആവര്‍ത്തനം വച്ചു. അപ്പോള്‍ ആര് ഇതിന്റെ ഫീമെയില്‍ വേര്‍ഷന്‍ പാടുമെന്ന് വന്നു. യേശുദാസെന്ന വലിയ ഗായകന് അത് പാടിവച്ച സ്ഥിതിക്ക് മറ്റൊരാളെ കൊണ്ട് പാടിപ്പിക്കേണ്ട ആവശ്യമില്ല. എന്നാലും ഒരു പുതിയ സിങ്ങറിനെകൊണ്ട് അത് പാടിപ്പിച്ചുകൂടെ എന്ന് അഭിപ്രായമുണ്ടായി. അങ്ങനെയാണ് എനിക്ക് ആ അവസരം കിട്ടുന്നത്. അന്ന് ആ പാട്ട് പാടുമ്പോള്‍ അത് ചരിത്രത്തില്‍ ഇടം നേടാനുള്ളതാണെന്നോ അല്ലെങ്കില്‍ ഇത്രകണ്ട് ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങുമെന്നോ വിചാരിക്കുന്നില്ലല്ലോ. അന്നെനിക്ക് 15 വയസേയുളളൂ. അതിനുശേഷമാണ് ആളുകള്‍ എന്നെ അറിഞ്ഞുതുടങ്ങിയത്.

30 സിനിമകളില്‍ പാടിയിട്ടുണ്ടല്ലോ?
ആകാശവാണിയുടെ നാഷണല്‍ അവാര്‍ഡ് വിന്നറാണ്. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ പാടി ഒരുവിധപ്പെട്ട എല്ലാ സംഗീതസംവിധായകര്‍ക്കും എന്റെ പേര് പരിചിതമായിക്കഴിഞ്ഞിരുന്നു.
എന്റെ അമ്മാവന് നന്ദനന്‍ വയലിനിസ്റ്റായിരുന്നു. അദ്ദേഹം വര്‍ക്ക് ചെയ്ത വഴിയോരം എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. ആ പടം ഇറങ്ങിയില്ല. അതിന് ശേഷം മോഹന്‍ സിതാരയുടെ കേതാരം എന്ന ചിത്രത്തില്‍ പാടി. പിന്നീട് ഇരുവട്ടം മണവാട്ടി, കാണാ കണ്മണി, പുള്ളിമാന്‍ അങ്ങനെ ഒരു 30 സിനിമകളില്‍ വര്‍ക്ക് ചെയ്തു. പക്ഷേ എത്ര സിനിമയില്‍ പാടി എന്നുള്ളതിലല്ല കാര്യം നാലാള് കേള്‍ക്കുന്നൊരു പാട്ട് കിട്ടുക എന്നതാണ്. ലോക്ഡൗണിന് മുന്‍പ് രണ്ട് മൂന്ന് പടത്തില്‍ പാടിയിരുന്നു.
അഭിനയത്തിലേക്ക് വരുന്നത്?
സ്കൂള്‍ കാലത്ത് കഥാപ്രസംഗത്തിന് സ്റ്റേറ്റ് വിന്നറായിരുന്നു. മോണോ ആക്ടും മിമിക്രിയും ഒക്കെ ചെയ്യുമായിരുന്നു. ദുബയില്‍ റേഡിയോ ജോക്കിയായി 13 വര്‍ഷം ജോലി ചെയ്തു. ഉമല്കോയി റേഡിയോയിലായിരുന്നു ആദ്യം. പിന്നീട് ഏഷ്യാനെറ്റ് റേഡിയോയില്‍ ഫോര്മേഴ്സില് ഒരാളാവാന്‍ ഭാഗ്യം കിട്ടി. ആ സമയത്ത് റേഡിയോ നാടകങ്ങള്‍ ചെയ്തിരുന്നു. മോണോ ആക്ടും മിമിക്രിയും കഥാപ്രസംഗവും ഒക്കെ ചെയ്തതിനെക്കാള്‍ ഒരു എക്സ്പീരിയന്‍സ് എനിക്ക് റേഡിയോയില്‍ നിന്ന് കിട്ടി. ശബ്ദത്തിലൂടെയാണ് ഇതെല്ലാം ജനങ്ങളിലേക്കെത്തേണ്ടത്. അത് കുറച്ചുകൂടി റിസ്കാണ്. ഉമ്മാച്ചു പോലുളള റേഡിയോ നാടകങ്ങളിലൊക്കെ നാലും അഞ്ചും വോയ്സൊക്കെ എടുത്ത് അവതരിപ്പിച്ചിട്ടുണ്ട്..
ബ്ലസിയാണ് സിനിമയിലേക്ക് കൊണ്ടുവന്നത്?
ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്താണ് ദുബായില്‍ തന്മാത്ര എന്ന സിനിമയുടെ ഓഡിഷന് നടക്കുന്നത്. മോഹന്‍ലാലിന്റെ മകളുടെ കഥാപാത്രത്തിനുവേണ്ടി ഒരു കുട്ടിയെ അന്വേഷിക്കുന്നുണ്ട്. എന്റെ മോള്‍ക്കന്ന് മൂന്ന് വയസ് പ്രായം. അവിടെ മോളെയും കൊണ്ട് ഓഡിഷന് പോയി. നമ്മള് പറഞ്ഞുകൊടുത്താല്‍ അവള് അതേപോലെ അനുകരിക്കും. ഞാന്‍ മോള്‍ക്ക് ഓരോന്ന് ആക്ട്ചെയ്തുകൊടുക്കുകയാണ്. ഞാന്‍ ചെയ്യുന്നതൊക്കെ ബ്ലസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇതെല്ലാം കഴിഞ്ഞ് നാട്ടില്‍ വന്ന ശേഷം ബ്ലസി എന്നെ വിളിച്ചു. മനീഷാ മോള് ചെറിയ കുട്ടിയല്ലേ. കുറച്ചുകൂടി സംസാരപ്രിയയായയായ അല്പം കൂടി വലിയ കുട്ടിയെയാണ് ചിത്രത്തിലേക്ക് വേണ്ടത്. മോള്‍ക്ക് അടുത്ത തവണ മറ്റേതെങ്കിലും സിനിമയില്‍ അവസരം കൊടുക്കാം. ഈ പടത്തില്‍ മനീഷക്ക് അഭിനയിക്കാന്‍ പറ്റുമോ എന്ന്. ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വലിയൊരു പ്രോജക്ട്, ബ്ലസിയുടെ സംവിധാനം. ചെറുതാണെങ്കിലും ഒരു റോള്‍ ചെയ്യാന്‍ ക്ഷണം കിട്ടുക എന്നുപറഞ്ഞാല്‍ വലിയ കാര്യമല്ലേ. ഞാന്‍ പറഞ്ഞു ഞാന്‍ പാട്ടുകാരിയാണ്. എനിക്ക് ഒരു ആത്മവിശ്വാസവും ഇല്ല, നിങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ വിളിച്ചോളൂ.
അന്ന് ബ്ലസി എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. മനീഷ നമ്മള് ഇഷ്ടപ്പെടുന്നത് ഒന്നും ജോലിചെയ്യേണ്ടിവരുന്ന കര്‍മമേഖല മറ്റൊന്നുമായിരിക്കും. നാളെ നീ അറിയപ്പെടുന്നത് നടിയായിട്ടായിരിക്കും. അഭിനയത്തിലൂടെ പാട്ടിലേക്ക് കേറാനും സാധിച്ചേക്കും. എന്റെ വാക്കിന് വിലയുണ്ടാവുന്ന കാലത്ത് ഒരു പാട്ട് വേണമെന്ന് പറഞ്ഞാല്‍ ആളുകള്‍ അത് തരും. ലാലേട്ടന്റെ സപ്പോര്‍ട്ടും വളരെ വലുതായിരുന്നു. തന്മാത്ര ഇറങ്ങി കുറച്ച് നാള് കഴിഞ്ഞ് ബ്ലസി വീണ്ടും എന്നെ വിളിച്ചു. സത്യന് അന്തിക്കാട് തന്മാത്ര കണ്ടിട്ട് നിന്നെക്കുറിച്ച് ചോദിച്ചു. അദ്ദേഹത്തിന്റെ പുതിയ പടത്തില്‍ ഒരു ക്യാരക്ടര്‍ ഉണ്ട് ചെയ്യാമോ എന്ന്. അങ്ങനെയാണ് രസതന്ത്രത്തില്‍ അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് 18 സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
നിരുത്സാഹപ്പെടുത്തിയവരുണ്ടോ?
പാട്ട് കൈയിലുണ്ടല്ലോ പിന്നെ എന്തിനാണ് അഭിനയത്തിലേക്ക് പോകുന്നത് എന്ന അഭിപ്രായം സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും ഇടയിലൊക്കെ ഉണ്ടായിരുന്നു. സമൂഹവുമായിട്ട് സംവദിക്കുന്ന ഏത് മേഖലയില്‍ പെണ്ണുങ്ങള് കടന്നുവരുമ്പോഴും കിട്ടുന്ന ദോഷ പേര് അവള് പിഴച്ചവളാണ് എന്നതാണ്.

നമ്മള് സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പത്രമാധ്യങ്ങളിലൂടെയും കേട്ടറിയുന്ന ഒരുപാട് കഥകളുണ്ട്. ഏതെങ്കിലും ഒരു സീരിയല്‍ താരമോ സിനിമാ താരമോ അങ്ങനെ പോയതായി വാര്‍ത്ത കേട്ടിട്ടുണ്ടോ. ഇതെല്ലാം സാധാരണയില്‍ സാധാരണക്കാരായ വീട്ടമ്മമാര്‍ ചെയ്ത കാര്യങ്ങളാണ്. ഇതിലൊന്നും ഒരു സ്ഥാപനത്തിന്റെയോ ഒരു മേഖലയുടേയോ ആവശ്യമൊന്നും ഇല്ല. അഭിനയരംഗത്ത് കുറച്ചുകൂടി ഫ്രീഡം ഉണ്ട് വേണമെങ്കില്‍ അതിനെ നന്നായി ഉപയോഗിക്കാം,അല്ലെങ്കില്‍ മിസിയൂസ് ചെയ്യാം. കണ്ണടച്ച് എല്ലാത്തിനേയും കുറ്റം പറയുന്നത് നിര്‍ത്തണം.
തട്ടീം മുട്ടീം സീരിയലിലൂടെയാണല്ലോ ജനങ്ങള്‍ തിരിച്ചറിയുന്നത്?
ഞാന്‍ 30 വര്‍ഷമായി സംഗീതരംഗത്തുള്ളയാളാണ്. എങ്കിലും പല ആളുകള്‍ക്കും ഞാനൊരു പാട്ടുകാരിയാണെന്ന് അറിയില്ല. ഈ സീരിയലില്‍ വന്നിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. കമലാസനനായി വേഷമിടുന്ന നസീര്‍ സംക്രാന്തിയും ഞാനും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. തട്ടീം മുട്ടീം സീരിയലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് നടന്നുകൊണ്ടിരുന്ന ഒരു ദിവസം, നസീര്‍ സംക്രാന്തി എന്നെ വിളിക്കുകയാണ്. നിനക്ക് ഈ സീരിയലില്‍ അഭിനയിക്കാമോ എന്നു ചോദിച്ച്.
വാസവദത്തയുടെ വേഷം ചെയ്യാന്‍ ആരോ വന്നിട്ടുണ്ടായിരുന്നു. അവര്‍ക്ക് ഈ വേഷം ചെയ്തിട്ട് ശരിയാവുന്നില്ല. ആകെ വിഷമിച്ചിക്കുമ്പോഴാണ്. നസീറിക്ക മനീഷ അഭിനയിക്കുമല്ലോ, ഒന്നു വിളിച്ചുനോക്കിയാലോ എന്നുകരുതി വിളിച്ചത്.
മനീഷ തട്ടീം മുട്ടീം സീരിയല്‍ കാണാറുണ്ടോ. ഞാന്‍ അതിന്റെ വലിയ ആരാധികയാണ്. എന്നാ ഒരു കാര്യം ചെയ്യ് നീയും കൂടി ഒരു ക്യാരക്ടര്‍ ചെയ്യ്, അതില്‍ വാസവദത്ത എന്ന ഒരു കഥാപാത്രമാണ് മഞ്ജുവിന്റെ മകളുടെ അമ്മായിയമ്മയുടെ വേഷമാണ്. നീ വന്ന് ഒന്ന് ട്രൈ ചെയ്തുനോക്കൂ. ഞാന്‍ അപ്പോള്‍ എറണാകുളത്തിന് വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ ലൊക്കേഷനിലെത്തി. അഭിനയിച്ചു.

മകള്‍ നീരദയും അഭിനയരംഗത്തുണ്ടല്ലോ?
മകളേക്കാള്‍ കൂടുതല്‍ മകന് നിതിന്‍ ഷീന്‍ ആണ് അഭിനയത്തെ ഏറെ സ്നേഹിക്കുന്നത്. വിഷ്വല്‍ കമ്യൂണിക്കേഷന്‍ സ്ററുഡന്റാണ്. അഭിനയം പഠിച്ചിട്ടുണ്ട്. ടിക്ടോക്, റീല്‍സ്, ഒക്കെ ചെയ്യാറുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.
മകള്‍ നീരദ ജാഗ്രത, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഷോട്ട് ഫിലിം, ഒന്നുരണ്ട് സിനിമകള്‍ ഒക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ മക്കളോട് പറഞ്ഞിരിക്കുന്ന ഒരു കാര്യം, കലകൊണ്ട് ജീവിക്കാന്‍ പറ്റുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ കലകൊണ്ട് ജീവിക്കാന്‍ പറ്റില്ല. പഠിച്ച് ഒരു ജോലി സമ്പാദിക്കുക. സ്വന്തമായി പണം സമ്പാദിക്കുക. കല ഒരു ഹോബിയായി കൊണ്ടുനടക്കുക.
മാതാപിതാക്കള്‍?
അമ്മ സി. പി. എസ് പ്രകാശിനി ഡോക്ടറായിരുന്നു. ഡി.എം. ഒ ആയിട്ടാണ് വിരമിച്ചത്. അച്ഛന് അച്ഛന് കെ. സുബ്രമഹ്ണ്യന്‍ എയറോഡ്രോം ഓഫീസറായിരുന്നു. അമ്മയ്ക്ക് എവിടേക്ക് ട്രാന്‍സ്ഫര്‍ ആകുന്നോ അവിടായിരുന്നു ഞങ്ങളുടെ നാട്. കുറച്ചുകാലം മൂവാറ്റുപുഴ, പിന്നെ തൃശൂര്‍, തിരുവനന്തപുരം. സ്വന്തമായി പറയാന്‍ ഒരു നാടില്ല. നമ്മുടെ കര്‍മ്മം എവിടാണോ അവിടാണ് നാട് എന്ന് വിശ്വസിക്കുന്നു. തറവാട് ഇടപ്പള്ളിയാണ്. ഇപ്പോള്‍ എറണാകുളത്ത് സെറ്റില്‍ഡായി

മലരേ മൗനമാ... എന്ന ഗാനം എസ്.പി. ബി സാറിനൊപ്പം പാടിയത് സോഷ്യല്‍ മീഡിയയിലൊക്കെ ഹിറ്റായിരുന്നല്ലോ?
ചേതന സ്റ്റുഡിയോയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടുള്ള പ്രോഗ്രാമിന് ഫാ. പോള്‍ പൂവത്തിങ്കലും പിന്നെ ചേതനയുടെ ഡയറക്ടറായ തോമസ് സാറും എന്നെ ക്ഷണിച്ചിരുന്നു. അച്ഛന് പറഞ്ഞു, മനീഷ എസ്. പി. ബി സാര്‍ വരുന്നുണ്ട്. പാട്ട് പാടണം. അപ്പോഴേ ഞാന്‍ ഭയങ്കര ത്രില്‍ഡായി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ജനിച്ചുവളര്‍ന്ന നാടായ തൃശൂരില്‍ എസ്. പി. ബി സാറിന്റെയൊപ്പം പാടാനൊക്കെ അവസരം കിട്ടുന്നത് വലിയ കാര്യമാണ്. ഞാന്‍ അച്ചനോട് പറഞ്ഞു.
എനിക്ക് അദ്ദേഹത്തോടൊപ്പം ഡ്യുവറ്റ് പാടാനാവുമോ. അദ്ദേഹം സമ്മതിച്ചാലല്ലേ നമുക്ക് ചെയ്യാനാവൂ. രണ്ട് പാട്ടേ അദ്ദേഹം പാടൂ. അത് സോളോ ആണെങ്കില്‍ ആഗ്രഹം നടക്കില്ല. അദ്ദേഹംതന്നെയായിരിക്കും പാട്ട് തിരഞ്ഞെടുക്കുന്നത്. പ്രോഗ്രാമിന്റെ തലേദിവസം എസ്. പി. ബി സാര്‍ നമ്മളോട് ലിസ്റ്റിടാന്‍ പറഞ്ഞു. അങ്ങനെയാണ് മലരേ മൗനമാ... എന്ന പാട്ട് ഉള്പ്പെടുത്തിയിതും അദ്ദേഹത്തോടൊപ്പം പാടിയതും.
അത് എനിക്ക് വേണ്ടി ദൈവം ഒരുക്കിയ ദിവസമായിട്ടാണ് തോന്നിയത്. എനിക്ക് ദൈവത്തെ മുന്നില്‍ കണ്ട ഫീലായിരുന്നു. പാടിക്കൊണ്ടിരുന്നപ്പോള്‍ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. പാട്ടിന്റെ വരികളോട് ചേര്‍ന്ന് എന്നെ കെട്ടിപ്പിടിക്കുകയും ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണുനീരൊപ്പുകയും ഒക്കെ ചെയ്തു അദ്ദേഹം. അതൊക്കെ മറക്കാനാവാത്ത ഓര്‍മയാണ്.







Comments