
പുനലൂര്‍: കല്ലടയാറ്റില്‍ കുത്തൊഴുക്കില്പെട്ട യുവാവിനെ പുനലൂന് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കല്ലടയാറ്റില്‍ അജ്ഞാതന്‍ ഒഴുക്കില്‍പെട്ട് ആറ്റിലേക്ക് ചരിഞ്ഞു കിടന്ന മുളങ്കാട്ടില്‍ കുടുങ്ങിയത്. ഇത് കണ്ട എന്‍.എസ്.എസ് യൂനിയര്‍ ജിവനക്കാര്‍ അഗ്നിശമനസേനയില്‍ വിവരം അറിയിച്ചു. അസിസ്റ്റന്റ് ഓഫീസര്‍ എ. നസീറിന്റെ നേതൃത്വത്തിലുളള സംഘം യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ എസ്.ആര്. മുരളീധരക്കുറിപ്പ്, ഫയര്‍ ഓഫീസര്‍ വി.ജി. അനുമോന്, എസ്. അനില്‍കുമാര്‍, ആര്. ശരത്, സോബേഴ്സ്, എ. അനൂപ്, എ. ഉസൈന്‍, അഖില്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.






