
ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍, റോഷന് മാത്യൂസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
അഭിലാഷ് പിളള രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ത്രില്ലര്‍ ആണ്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, സുരഭി സന്തോഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സുനില്‍ എസ്. പിളളയാണ് എഡിറ്റര്‍. രജ്ഞിന് രാജ് ആണ് സംഗീതം.






